യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമിത നികുതി; നടപടിക്ക് തിരിച്ചടി

european-union
SHARE

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന്  ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അമിത നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്ക് തിരിച്ചടി നല്‍കി യൂറോപ്യന്‍ യൂണിയന്‍.അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പിലും ഉയര്‍ന്ന തീരുവ ചുമത്തി.  2.8 ബില്യണ്‍ മൂല്യം വരുന്ന ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക്  ഇരുപ അഞ്ച് ശതമാനം ഉയര്‍ന്ന തീരുവ നിലവില്‍ വന്നു.

യു.എസില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍, ഓറഞ്ച് ജ്യൂസ്, ബര്‍ബണ്‍ ബ്രാന്‍ഡ് വിസ്ക്കി തുടങ്ങിയ ഉല്‍പനങ്ങള്‍ക്കാണ് തീരുവ  ഉയര്‍ത്തിയിരക്കുന്നത്. ഡോണള്‍ഡ് ട്രംപ് ഭരണകൂടം കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്പ്, കാനഡ, മെക്സിക്കോ എന്നിവടങ്ങളില്‍ നിന്ന്  ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് ഇരുപത്തി അഞ്ച് ശതമാനവും അലൂമിനിയത്തിന് പത്ത് ശതമാനവും  തീരുവ ഉയര്‍ത്തിയിരുന്നു. ഇത് ഇവിടങ്ങളിലെ കയറ്റുമതി മേഖലയില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന് മറുപടിയായാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ നടപടി. ചരിത്രത്തിലില്ലാത്ത അത്ര വലിയ നികുതിയാണ് അമേരിക്ക ചുമത്തിയതെന്ന് യൂറോപ്യന്‍  കമ്മിഷന്‍ പ്രസിഡന്റ് ജീന്‍–ക്ലൗഡ് ജംകര്‍ കുറ്റപ്പെടുത്തി.

ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍, പുകയില ഉല്‍പന്നങ്ങള്‍, ക്രാന്‍ബെറി, തുടങ്ങി അമേരിക്കയില്‍ നിന്ന് യൂറോപ്പിലെത്തുന്ന പല ഉല്‍പന്നങ്ങളുടെയും തീരുവ  25 ശതമാനമായി ഉയരും. ചൈന അമേരിക്ക വ്യാപരയുദ്ധം മുറുകന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയനും ട്രംപ് ഭരണകൂടത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. 

MORE IN WORLD
SHOW MORE