കിം ജോങ് ഉൻ ചൈനയിൽ;യുഎസും ചൈനയും തമ്മിൽ ഇടഞ്ഞു;പുതിയ നീക്കം

kim-china
SHARE

ഡോണള്‍ഡ് ട്രംപുമായുള്ള ചരിത്ര ഉച്ചകോടിക്ക് പിന്നാലെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയില്‍. യു.എസ് – ഉത്തരകൊറിയ ചര്‍ച്ചയുടെ  വിശദാംശങ്ങള്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ കിം ചൈനയെ നേരിട്ടറിയിക്കുമെന്നാണ് സൂചന.  

 ലോകത്തിനുമുന്നില്‍ ഇതിനകം തെളിഞ്ഞ സിംഗപ്പൂര്‍ ഉച്ചകോടിയുടെ ചിത്രം ചിരകാല സുഹൃത്തായ ചൈന എങ്ങനെ കാണുന്നു എന്ന് അടുത്തറിയുകയാണ് കിമ്മിന്റെ ലക്ഷ്യം. ഉച്ചകോടിയെ ക്രിയാത്മകം എന്ന് വിശേഷിപ്പിച്ച ചൈന ഉത്തരകൊറിയയ്ക്കെതിരായ ഉപരോധങ്ങള്‍ നീക്കാന്‍ ലോകസമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ച ഒരാഴ്ചയെത്തുമ്പോള്‍ മേഖലയിലെ ആണവ നിരായുധീകരണവും ഇനിയും രൂപപ്പെടാനിരിക്കുന്ന കൊറിയയുടെ വിദേശനയവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ചചെയ്തതായാണ് സൂചന.  നാല് മാസത്തിനിടെ ഇത് മൂന്നാംതവണയാണ് കിം ജോങ് ഉന്‍ ചൈനയിലെത്തുന്നത്.  അമേരിക്കന്‍ സ്ഥാപനങ്ങളോട് കാട്ടുന്ന ധാര്‍ഷ്ട്യത്തിനുള്ള ശിക്ഷയെന്ന വിശേഷണത്തോടെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പത്തുശതമാനം അധിക തീരുവകൂടി ചുമത്താന്‍ ട്രംപ് നീക്കം നടത്തുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി ചൈനയും തിരിച്ചടിക്കാന്‍ തയാറായിക്കഴിഞ്ഞു. ഇതോടെ രണ്ട് മാസത്തോളമായി തുടരുന്ന വ്യാപാരയുദ്ധം ഇരുകൂട്ടര്‍ക്കും തിരിച്ചടിയാകുന്ന നിലയിലേക്കാണ് നീങ്ങുന്നത്

MORE IN WORLD
SHOW MORE