ചരിത്രത്തിലേക്കൊരു കൈകൊടുക്കല്‍

lk-trump-kim-t
SHARE

ലോകം മുഴുവന്‍ സിംഗപൂരിലേക്ക് കണ്ണുംനട്ടിരുന്നു ജൂണ്‍ 12 ചൊവ്വാഴ്ച. ഒരു ഹോളിവുഡ് ത്രില്ലര്‍ കാണുന്ന ആവേശത്തോടെ അവരുടെ സംഗമം നാം കണ്ടു. ചരിത്രത്തിലേക്കുള്ള ആ കൈകൊടുക്കല്‍. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് ക്യാമറകള്‍ക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് പോസ് ചെയ്തു. സിംഗപൂര്‍ എന്തു നല്‍കി എന്നതിലേക്ക് വരും മുമ്പ് ചരിത്രപരമായ ആ സംഗമത്തിലെ പ്രധാന നിമിഷങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം

ഞായറാഴ്ച കിം ജോങ് ഉന്നാണ് ആദ്യം സിംഗപൂരിലെത്തിയത്. ഭരണത്തലവനായി ചുമതലയേറ്റ ശേഷം നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര ബെയ്ജിങ് വഴിയായിരുന്നു.   ഉത്തരകൊറിയന്‍ സംഘവുമായി  മൂന്ന് വിമാനങ്ങ‍ള്ചാന്‍യി വിമാനത്താവളത്തില്‍  പറന്നിറങ്ങി. എയര്‍ ചൈനയുടെ വിമാനത്തിലാണ് ചെയര്‍മാന്‍ കിം എത്തിയത്.   സഹോദരി കിം ജോ യോങ്ങ്,പ്രസിഡന്‍റ് ട്രംപുമായി മുമ്പ് കൂടി്കകാഴ്ച നടത്തിയ കിം യോങ് ചോല്‍, ചീഫ് ഒാഫ് സ്റ്റാഫ് കിം ചാങ് സണ്‍,  വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ വിദേശകാര്യചുമതലയുള്ള  റി സു യോങ്,   വിദേശകാര്യമന്ത്രി റി യോങ് ഹൊ എന്നിവര്‍ അടുത്തവിമാനത്തില്‍. പിന്നെ വാഹനങ്ങളും ജീവനക്കാരും. ഗപൂര്‍ഡവിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ സ്വീകരണം. സിംഗഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയൻ ലൂങ്ങുമായി കിം കൂടിക്കാഴ്ച. 

 7 ഉച്ചകോടിക്ക് ശേഷം രാത്രിയോടെ പ്രസിഡന്‍റ് ട്രംപ് എത്തി.വിദേശകാര്യസെക്രട്ടറി മൈക്ക് പൊംപെയോ , ദേശീയ സുരകക്ഷ ഉപദേഷ്ടാവ്  ജോണ്‍ ബോള്‍ട്ടന്‍ ,പ്രസി സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുടങ്ങിയവരുള്‍പ്പെടുന്ന ഉന്നതലസംഘം പ്രസിഡന്‍റിനൊപ്പം. പ്രസിഡന്‍റിനും പ്രധാനമന്ത്രിയുടെ സല്‍ക്കാരം. തിങ്കളാഴ്ച സിംഗപൂര്‍ നഗരം കാണാനിറങ്ങി കിം ജോങ് ഉന്‍. സെല്‍ഫിയെടുത്തും ആളുകളെ അഭിവാദ്യം ചെയ്തും സുപ്പര്‍ ഹീറോയെപ്പോലെ നടന്നു ഉത്തരകൊറിയന്‍ ഏകാധിപതി. യാത്രാച്ചിലവത്രയും വഹിച്ചത് സിംഗപൂര്‍ സര്‍ക്കാര്‍. 

ചൊവ്വ രാവിലെ എല്ലാ കണ്ണുകളും സെന്‍റോസ ദ്വീപിലെ കാപെല്ലാ റിസോര്‍ട്ടിലേക്ക്. അസംഭവ്യമെന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്തിയ കൂടിക്കാഴ്ച നടക്കുന്നത് കാപെല്ലയിലാണ്. പ്രായം കുറഞ്ഞവര്‍ ആദ്യമെത്തണമെന്ന കൊറിയന്‍ ആചാരത്തിനനുസരിച്ച് കിം ജോങ് ഉന്‍ ആണ് ആദ്യം കാപെല്ലയിലെത്തിയത്. അല്‍പസമയത്തിനകം പ്രസിഡന്‍റ് ട്രംപെത്തി. പടുവൃദ്ധനെനനും കുള്ളന്‍ റോക്കറ്റ് മനുഷ്യനെന്നും വിളിച്ച് പരസ്പരം അധികേഷപിച്ചവര്‍, ആണവബട്ടണുകള്‍ കാണിച്ച് പരസ്പരം പോര്‍വിളിമുഴക്കിയവര്‍ തമ്മില്‍ കാണുന്ന മുഹൂര്‍ത്തത്തിനായി ലോകം കാത്തിരുന്നു. ആത്മവിശ്വാസത്തോടെ കടന്നുവന്ന നേതാക്കള്‍ ആയിരക്കണക്കിന് ക്യാമറകള്‍ക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് കൈകൊടുത്തു. ‌

ദ്വിഭാഷികളും നേതാക്കളും മാത്രമമായി ഒരു മുറിയിലേക്ക് മാധ്യമങ്ങളെ ഒഴിവാക്കി 20 മിനിറ്റ് മുഖാമുഖചര്‍ച്ച .സൗഹൃദഭാവം വെടിയാതെ പുറത്തു വന്ന നേതാക്കള്‍ നേതാക്കള്‍ വിദേശകാര്യസെക്രട്ടറിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ചര്‍ച്ചകളാരംഭിച്ചു.  ചര്‍ച്ചകള്‍ക്കൊപ്പംവിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ആസ്വദിച്ചു നേതാക്കള്‍. ചര്‍ച്ചകള്‍ക്കു ശേഷം ചിരപരിചിതരെപ്പോലെ പൂന്തോട്ടത്തിലൂടെ നടക്കുന്ന രാഷ്ട്രത്തലവന്‍മാരെയാണ് ലോകം കണ്ടത്. അമേരിക്കന്‍ പ്രസിഡന്‍റിന്‍രെ ഒൗദ്യോഗികവാഹനം കാണാന്‍ ഒരു കൊച്ചുകിട്ടിയെപ്പോലെ കിം ജോങ് ഉന്‍ എത്തിയത് കൗതുകക്കാഴ്ചയായി. 

നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഞങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ പോവുകയാണെന്ന് ട്രംപ് പറഞ്ഞതോടെ ഉദ്വേഗമേറി. എന്താവും ആ പ്രസ്താവനയുടെ ഉള്ളടക്കം? സമ്പൂര്‍ണ ആണവനിരായുധീകരണം എന്ന് അമേരിക്കയുടെ ആവശ്യത്തിന് കിം ജോങ് ഉന്‍ വഴങ്ങിയോ ? പകരം അമേരിക്ക എന്തുറപ്പാണ് കൊടുത്ത് ? പ്രവചനാതീതരായ നേതാക്കളാണ് ഇരുവരും. അതുകൊണ്ടു തന്നെ പല അഭ്യൂഹങ്ങളും പരന്നു. 

ഇറങ്ങിപ്പോക്കോ മുഖംകറുപ്പിക്കലോ ഒന്നുമുണ്ടായില്ല ചര്‍ച്ചയില്‍. സംയുക്ത പ്രസ്താവന ഒപ്പിടാന്‍ പോവുകയാണെന്ന് ട്രംപ് പറഞ്ഞതോടെ ചര്‍ച്ച വിജയകരമെന്ന പ്രീതീതിയുണര്‍ന്നു. കാത്തിരിപ്പിനൊടുവില്‍ നേതാക്കളെത്തി. സമഗ്രമായ ധാരണയിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കുമായെന്ന് ട്രംപ്. ആണവനിരായുധീകരണത്തിന് സമ്മതിച്ചോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ HOLD ഉത്തരകൊറിയ അമേരിക്ക ബന്ധത്തില്‍ പുതുചരിത്രം പിറക്കുകയാണെന്നായിരുന്നു കിം ജോങ് ഉന്നിന്‍റെ പക്ഷം. 

ഭൂതകാലം മറക്കുകയാണ്,മുന്‍വിധികള്‍ മാറ്റിവയ്ക്കുകയാണ്, ലോകം വലിയ മാറ്റങ്ങള്‍ കാണും. ചുരുങ്ങിയവാക്കുകളില്‍ അദ്ദേഹം പറഞ്ഞു. 

ഒപ്പിട്ട ധാരണപത്രത്തില്‍ എഴുതിയിരുന്നത് ഇങ്ങന. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം മാനിച്ച്  അമേരിക്കയ്ക്കും ഉത്തരകൊറിയക്കുമിടയിലെ ബന്ധം ഉൗഷ്മളമാക്കാന്‍ ഇരു നേതാക്കളും തീരുമാനിച്ചു. കൊറിയന്‍ ഉപദ്വീപില്‍ ശാാശ്വത സമാധാനവും ഭരണവും ഉറപ്പിക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഏപ്രില്‍ 27 ലെ പാന്‍മുന്‍ജോം പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ച് ഉപദ്വീപിന്‍റെ സമ്പ്ൂര്‍ണ ആണവനിരായുധീകരണം എന്ന ലക്ഷ്യത്തിനായി ഉത്തരകൊറിയ പ്രയത്ിനക്കും. കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി കൈമാറാന്‍ പരിശ്രമിക്കും. പ്രധാനതര്‍ക്ക വിഷയങ്ങളില്‍ എന്തു സംഭവിച്ചുവെന്നറിയാതെ അന്തംവിട്ടിരുന്ന മാധ്യമപ്രവര്‍ത്തകരോട്ശ രിക്കും സംഭവിച്ചതെന്തെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്ന് വ്യക്തമാക്കി.  ധാരണയൊപ്പിടലിന് പിന്നാലെ കിം ജോങ് ഉന്നും സംഘവും സിംഗപൂരിനോട് ഗുഡ് ബൈ പറഞ്ഞു. 

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശരിക്കും സംഭവിച്ചതെന്തെന്ന് പറയാന്‍ പ്രസിഡന്‍റ് ട്രംപ് മാധ്യമങ്ങളെ കണ്ടു. അപ്പോഴാണ് ശരിക്കും കാര്യമായൊന്നും സംഭവിച്ചില്ല എന്ന് ലോകത്തിന് വ്യക്തമായത്. സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് കിം സമ്മതിച്ചു എന്ന് ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപിന് ആണവനിരായുധീകരണ പ്രക്രിയ എങ്ങനെയെന്നോ എപ്പോള്‍ തുടങ്ങുമെന്നോ പറയാനായില്ല.പ്രധാന  മിസൈല്‍ പരീക്ഷണശാല ഇല്ലാതാക്കാന്‍ പോവുകയാണെന്ന് കിം  അറിയിച്ചിട്ടുണ്ട്  അദ്ദേഹം അവകാശപ്പെട്ടു..രാജ്യാന്തര നിരീക്ഷകരെയും അനുവദിക്കും. പക്ഷേ പ്യോങ്്യാങ്ങിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നായ കൊറിയന്‍ ഉപദ്വീപിലെ സൈനികസാന്നിധ്യം പിന്‍വലിക്കല്‍ തല്‍ക്കാലമില്ല.  ദക്ഷിണകൊറിയയുമൊത്തുള്ള സൈനികാഭ്യാസം നിര്‍ത്തിവയ്ക്കും പക്ഷേ അതിന്‍റെ കാരണമായി പ്രസിഡന്‍റ് പറഞ്ഞത് പണച്ചിലവാണ്. 

ഉത്തരകൊറിയക്കെതിരായ ഉപരോധങ്ങള്‍  അതേപടി തുടരുമെന്നും പ്രസിഡന്‍റ് പറഞ്ഞതോടെ കൈകൊടുക്കലിനപ്പുറം ഉഭയകക്ഷി ബന്ധങ്ങളില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഉറപ്പായി. SOT സിംഗപൂരില്‍ കണ്ടെങ്കിലും വൈറ്റ്ഹൗസിലേക്ക് കിം ജോങ് ഉന്നിനെ സമയമാകുമ്പോഴെ വിളിക്കൂ എന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. ആണവായുധം കൈവശം വച്ചിരിക്കുന്ന ഏകാധിപതിയെ കണ്ടത് ശരിയായില്ല എന്ന് വിമര്‍ശിച്ചവര്‍ക്ക് ട്രംപിന്‍റെ മറുപടി ഇങ്ങനെ. അമേരിക്കയുടെ ഒരു താല്‍പര്യവും ഞാന്‍ ബലി കഴിച്ചിട്ടില്ല. 

സിംഗപൂരില്‍ തന്‍റെ പക്ഷം വിശദീകരിക്കാന്‍ നിന്നില്ലെങ്കിലും പ്യോങ്്യാങ്ങില്‍ മടങ്ങിയെത്തിയ കിം ദേശീയവാര്‍ത്താ ഏജന്‍സി വഴി നയം വ്യക്തമാക്കി. പരസ്പരവിശ്വാസം വളര്‍ത്തിയുക്കാന്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കും പ്യോങ്്യാങ്ങിന്‍രെ തുടര്‍ നടപടികള്‍. 

                      

സിംഗപൂരില്‍ പിറന്നത് ചരിത്രം തന്നെയാണ് , തര്‍ക്കമില്ല, ഒരു നല്ല തുടക്കം. അമേരിക്കന്‍ പ്രസിഡന്‍റും ഉത്തരകൊറിയന്‍ ഏകാധിപതിയും സമാധാനകരാറില്‍ ഒപ്പിടുക. പക്ഷേ എങ്ങനെയാണ് ഈ ധാരണ പ്രായോഗികമാക്കുക ? അതിന് ഇരുകൂട്ടരും എന്തൊക്കെത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്യും? ആണവനിരായുധീകരണം എന്ന വാക്ക് ധാരണാപത്രത്തിലുണ്ടെങ്കിലും അമേരിക്കയുടെ യഥാര്‍ഥ ആവശ്യമായ സമ്പൂര്‍ണവും പുനരുജ്ജീവിപ്പിക്കാനാവാത്തതും രാജ്യാന്തര നിരീക്ഷണം അനുവദിക്കുന്നതുമായ ആണവനിരായുധീകരണം എന്നത് കരാറിലില്ല. മാത്രവുമല്ല ആണവനിരായുധീകരണം നടപ്പാക്കുന്നതിന് സമയക്രമവും നിശ്ചയിക്കാന്‍ സിംഗപൂര്‍ ചര്‍ച്ചകള്‍ക്കായില്ല. 

ഉത്തരകൊറിയയുടെ ആണവപദ്ധതി അവസാനിപ്പിക്കല്‍ എളുപ്പമല്ലെന്ന് ട്രംപിനെപ്പോലെതന്നെ ലോകത്തിനും അറിയാം.  പക്ഷേ അത് അവസാനിപ്പിക്കാന്‍ പ്രായോഗികമായ ഒരു ഒത്തുതീര്‍ത്ത് ഫോര്‍മുല വേണ്ടേ ? അപ്പോഴല്ലേ ലോകസമാധാനം ഉറപ്പാകൂ ? അവിടെയാണ് സംിഗപൂരില്‍ ട്രംപ് പരാജയപ്പെട്ടത്. വെറുതെയങ്ങ് പോവുകയല്ല മാസങ്ങള്‍ നീണ്ട സെക്രട്ടറിതല ചര്‍ച്ചകളും സഖ്യരാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് ലോകത്തിന്‍റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെക്ക് പ്രസിഡന്‍റ് ട്രംപ് വന്നത്. അതും അമേരിക്ക എല്ലാക്കാലവും വെറുത്തിട്ടുള്ള ഒരു ഏകാധിപത്യ രാഷ്ട്രത്തിന്‍റെ തലവനെ കാണാന്‍. സിംഗപൂര്‍ ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പ് വിദേശകാര്യസെക്രട്ടറി മൈക്ക് പൊംപേയെ പറഞ്ഞത് കേള്‍ക്കുക. 

 അതെ ഉത്തരകൊറിയയുടെ സമ്പൂര്‍ണ ആണവനിരായുധീകരണം മാത്രമാണ് അമേരിക്കയുടെ ലക്ഷ്യം. അതിന് പക്ഷേ കടമ്പകള്‍ ഏറെയുഎണ്ടെന്ന് പൊംപെയോയ്ക്ക് നന്നായി അറിയാം. ഉത്തരകൊറിയയെ എന്നും സംശയത്തോടെ നോക്കിക്കാണുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും ആ ബോധ്യമുണ്ട്. ആദ്യം വേണ്ടത് സമ്പൂര്‍ണ ആണവനിരായുധീകരണം എന്നതിന് ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു പൊതു നിര്‍വചനം ഉണ്ടാക്കുക എന്നതാണ്. അമേരിക്കയെ സംബന്ധിച്ചടത്തോളം ഉത്തരകൊറിയയുടെ ആണവപദ്ധതികളുടെ സമ്പൂര്‍ണവും രാജ്യാന്തരപരിശോധനകള്‍ അനുവദിക്കുന്നതും പുനരുജ്ജീവിപ്പിക്കനാവാത്തതുമായ നിര്‍വ്യാപനമാണ് ലക്ഷ്യം. ഉത്തരകൊറിയന്‍ പക്ഷം മറ്റൊന്നാണ്. അമേരിക്കയുടെ ആണവായുധങ്ങള്‍ പൂര്‍ണമായും ദക്ഷിണകൊറിയയില്‍ നിന്നും നീക്ം ചെയ്യണം. ഇവിടെയാണ് രാഷ്ട്രത്തലവന്‍മാര്‍ക്കിടയില്‍ നടന്ന ചര്‍ച്ചയിലും വ്യക്തതയില്ലാതെ പോയത്. സഖ്യരാജ്യങ്ങള്‍ക്ക് മാത്രമല്ല അമേരിക്കയ്ക്ക് തന്നെ വെല്ലുവിളിയായ കിമ്മിന്‍റെ മിസൈല്‍ പദ്ധതികളെക്കുറിച്ച് സംയുക്തകരാറില്‍ ഒന്നും പറയുന്നില്ല.  

അമേരിക്കന്‍ പ്രസിഡന്‍റ് ഒപ്പുവച്ച ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കയാവും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരിക. ഉത്തരകൊറിയയെ മര്യാദപഠിപ്പിക്കാന്‍ അമേരിക്ക കാലങ്ങളായ്ി പ്രയോഗിച്ചുവരുന്ന സാമ്പത്തിക ഉപരോധത്തില്‍ അയവ് എന്നതാവും പ്യോങ്്യാങ്ങിന്‍റെ മുഖ്യഉപാധി. ഉച്ചകോടി കഴിഞ്ഞയുടന്‍ ചൈന അക്കാര്യം ആവശ്യപ്പെട്ടത് ഇതിന്‍റെ സൂചനയാണ്. ആണവനിരായുധീകരണം സാധ്യമാക്കാന്‍ കിം ഭരണത്തെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കേണ്ടി വരും. അതായത് പ്യോങ്്യാങ്ങ് സര്‍ക്കാരിന്‍റെ മനുഷ്യാവകാശലംഘനങ്ങളോട് കണ്ണടയ്്ക്കേണ്ടി വരും. ആണവപദ്ധതികളില്‍ ഇറാനെ വിശ്വസിക്കാനാവില്ലെന്ന് പറയുന്ന ട്രംപ് എങ്ങനെ ഉത്തരകൊറിയ ആണവനിരായുധീകരണം ആത്മാര്‍ഥമായി നടപ്പാക്കുന്നു എന്ന് വിശ്വസിക്കും ? രാജ്യാന്തരനിരീക്ഷകരെ പ്രവേശിപ്പിക്കുക എന്നത് വാഷിങ്ടന്‍റെ ചുമതലയായി   മാറും. രാഷ്ട്രത്തലവന്‍ ഏറ്റെടുത്ത കാര്യമെന്ന നിലയില്‍ ട്രംപിനു തന്നെയാവും  ഇതിന്‍റെയെല്ലാം ഉത്തരവാദിത്തവും. 

പതിവിന് വിരുദ്ധമായി മാന്യമായി പെരുമാറുന്ന ട്രംപിനെയാണ് സിംഗപൂരില്‍ കണ്ടത്. അല്‍പം അമിതമാന്യനായെനന്ും ചിലര്‍ അഭിപ്രായപ്പെടട്ു.  ഉച്ചകോടിയുടെ ഒാരോഘട്ടത്തിലും എല്ലാക്കാര്യത്തിലും ട്രംപിനു തുല്യനായിത്തന്നെ കിമ്മിനെ പരിഗണിക്കണം എന്ന് നിര്‍ബന്ധം പിടിച്ചു പ്യോങ്്യാങ്. നേതാക്കള്‍ക്ക് പിന്നില്‍ വച്ച പതാകകളുടെ എണ്ണത്തിലും ഉയരത്തിലും വരെ. എല്ലാത്തിനും വാഷിങ്ടണ്‍ സമ്മതം മൂളി. കിം ജോങ് ഉന്നിെന പുകഴ്ത്തുന്നതിനനും തെല്ലുംമടിച്ചില്ല ഡോണള്‍ഡ് ട്രംപ്. സ്വന്തം ജനതയെ ഒരു മടിയും കൂടാതെ പീഡിപ്പിക്കുകയും കുംടുംബാംഗങ്ങവെപ്പോലും ക്രൂരമായി കൊന്നുതള്ളുകയും ചെയ്യുന്ന ഏകാധിപതിയെ അമേരിക്കന്‍ പ്രസിഡന്‍റ്  മിടുമിടുക്കനെന്ന് വിശേഷിപ്പിച്ചു. ഉത്തരകൊറിയ തല്ലിക്കൊന്ന അമേരിക്കന്‍ വിദ്യാര്‍ഥി ഒാട്ടോ വാംബിയറെ അദ്ദേഹം മറന്നതുപോലെ തോന്നി. അമേരിക്കന്‍ മൂല്യങ്ങളായ സമത്വം, സ്വാതന്ത്ര്യം മനുഷ്യാവകാശസംരക്ഷണം എന്നിവയെ പരിഹസിക്കുകയാണ് പ്രസിഡന്‍റ് ചെയ്തതെന്ന വിമര്‍ശനമുയര്‍ന്നു. അമേരിക്കയെ ഇല്ലാതാക്കുമെന്ന് വെല്ലുവിളിച്ച രാഷ്ട്രത്തലവനെ കഴിവുറ്റനേതാവ് എന്ന് ട്രംപ് വര്‍ണിച്ചത് പലരുടെ നെറ്റി ചുളിച്ചു. 

ഭൂമിക്കച്ചവടം പോലെ നയതന്ത്രത്തെ കാണുന്നതാണ് ഡോണള്‍ഡ് ട്രംപിന്‍റെ കുഴപ്പം. യുഎസ് ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം പ്രകോപനമപരാണെന്ന ഉത്തരകൊറിയന്‍ നിലപാട് ട്രംപ് ഏറ്റെടുത്തതും ശ്രദ്ധേയം. പണച്ചിലവേറിയതും നിരര്‍ഥകവുമെന്ന് പ്രസിഡന്‍റ് പറഞ്ഞ സൈനിക ശക്തി പ്രകടനമാണ്     ദക്ഷിണകൊറിയയെും ജപ്പാനെയും ആക്രമിക്കുന്നതില്‍ നിന്ന് ഉത്തരകൊറിയയെ പിന്നോട്ട്്് വലിച്ചിരുന്നതെന്ന് അദ്ദേഹം മറന്നു.  എത്ര കുഴപ്പക്കാരനാണെങ്കിലും താന്‍ മുഖാമുഖം സംസാരിച്ചാല്‍ വഴിക്കുവരുമെന്നാണ്  ട്രെപിന്‍റെ   വിശ്വാസം. സങ്കീര്‍ണമായ കൊറിയന്‍ ആണവായുധപ്രശ്നത്തെയും ഇതേ രീതിയിലാണ് അദ്ദേഹം സമീപിച്ചത്. 1985ല്‍ റോണള്‍ഡ് റീഗനും മിഖായേല്‍ ഗോര്‍ഭച്ചേവും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഒാര്‍മിപ്പിക്കുന്നതാണ് സിംഗപൂര്‍ ചര്‍ച്ചകളെന്ന് റിപ്പബ്ലിുക്കന്‍മാര്‍ പറയുന്നു. ശീതയുദ്ധത്തിലെ ബദ്ധവൈരികളായ രാഷ്ട്രത്തലവന്‍മാര്‍ നേരില്‍ കണ്ടത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യുദ്ധമവസാനിപ്പിക്കാന്‍ ഇടയാക്കിയിരുന്നു. പക്ഷേ റോണള്‍ഡ് റീഗനല്ല ഡോണള്‍ഡ് ട്രംപ്. സഖ്യരാജ്യങ്ങളെയെല്ലാം വിശ്വാസത്തിലെടുത്തിരുന്നു റീഗനെങ്കില്‍ ട്രംപിന് സഖ്യങ്ങളോട് പുച്ഛമാണ്. 

വിശ്വസി്ക്കാം പക്ഷേ ഇടക്കിുടെ ഉറപ്പുവരുത്തണം എന്നതായിരുന്നു റീഗന്‍റെ നയം. ട്രംപിന് അങ്ങനെയൊന്നുമില്ല. തന്‍റെ തോന്നലുകള്‍ തെറ്റില്ല എന്നാണ് അദ്ദേഹം കരുതുന്നത്. മോസ്കോയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കണം എന്ന നിലപാടുകാരനായിരുന്നു റീഗന്‍. ട്രംപാവട്ടെ കിം ഭരണകൂടത്തിന്‍റെ സംരക്ഷണമാണ് വാഗ്ദാനം ചെയ്തത്. ഗോര്‍ഭച്ചേവല്ല കിം ജോങ് ഉന്‍ എന്നതും പ്രസക്തമാണ്. സ്്ററാലിനിസ്റ്റ് ക്രൂരതയുടെ ഇരകളായ ഒരു കുടംുബത്തില്‍ ജനിച്ചയാളാണ് ഗോര്‍ഭച്ചേവ്. സ്വന്തം ജനതയെ പട്ടിണിക്കിട്ട് കൊല്ലുന്നതില്‍ ഒരു മടിയുമില്ലാത്ത കുടുംബത്തിലാണ് കിം പിറന്നത്. പാശ്ചാത്യരുമായുള്ള സംഘര്‍ഷം കുറയ്ക്കാനാണ് ഭരണത്തിന്‍റെ ആദ്യനാളുകളില്‍ ഗോര്‍ഭച്ചേവ് ശ്രമിച്ചത്. കിമ്മാവട്ടെ ആദ്യദിനം മുതല്‍ സംഘര്‍ഷങ്ങള്‍ വഷളാക്കി. എല്ലാറ്റിലുമുപരി ഗോര്‍ഭച്ചേവിന് സംഭവിച്ച ദുരന്തം കിം ജോങ് ഉന്നിന്‍റെ മുന്നില്‍ മികച്ച പാഠമായുണ്ട്. 

അതുകൊണ്ടുതന്നെ കരുതലോടെയേ അദ്ദേഹം ഒാരോ ചുവടും വയ്ക്കൂ. ഡോണള്‍ഡ് ട്രംപിനെക്കാള്‍ ബുദ്ധിമാനാണ് കിം ജോങ് ഉന്‍ എന്നും പറയാം. ആണവായുധങ്ങള്‍ കൈവശം വച്ചുകൊണ്ടു തന്നെ ഒരു അമേരിക്കന്‍ പ്രസിഡന്‍റിനെ തന്‍റെ മു്നനില്‍ ചര്‍ച്ചക്കിരുത്താന്‍ കഴിഞ്ഞു എത്തുതന്നെ ഉദാഹരണം. ആണവായുധവികസനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ച ശേഷമാണ് കിം ചര്‍ച്ചകള്‍ക്ക് തയാറായത്. വലിയ നഷ്ടങ്ങളൊന്നുമില്ലാതെ ഉപരോധങ്ങളില്‍ നിന്ന് പുറത്തുകടക്കാനുള്ള നീക്കങ്ങള്‍ നടത്തുക എന്നതായിരുന്നു തന്ത്രം. അതിന് കിം സ്വീകരിച്ച വഴികള്‍ നോക്കുക. രാജ്യാന്തരസമൂഹത്തെ വെല്ലുവിളിച്ച് തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍. അമേരിക്കയെ തകര്‍ത്തുകളയുമെന്ന് പറയുക. വലിയയുദ്ധഭീഷണി ഉയര്‍ത്തിയശേഷം പെട്ടന്ന്ന സമാധാന വാതില്‍ തുറന്നിടുക. അങ്ങനെ തീര്‍ത്തും ഒറ്റപ്പെട്ട നിലയില്‍ നിന്ന് രാജ്യാന്തരസമൂഹത്തില്‍ സ്വീകാര്യനാവുക. 34ാം വയസില്‍ ഇത്രയൊക്കെ കുടില ബുദ്ധി പ്രയോഗിക്കുന്ന കിമ്മിനെയാണ് ട്രംപ് സമര്‍ഥനെന്ന് വിശേഷിപ്പിച്ചത് എന്നതും തമാശ.  നേ താക്കളുടെയും വ്യക്തി താല്‍പര്യങ്ങളും സിംഗപൂര്‍ ചര്‍ച്ചകളുടെ കാരണമായി. 2020ല്‍ സമാധാനത്തിനുള്ള നൊബേല്‍ നേടുകയാണ് ഡോണള്‍ഡ് ട്രംപിന്‍റെ ലക്ഷ്യം. കിം ജോങ് ഉന്നാവട്ടെ രണ്ടുതലമുറയെക്കൂടി ഭരിക്കണമെന്ന ആഗ്രഹമുള്ളയാളും.  പ്രസ്താവനയില്‍ എഴുതിവച്ചിരിക്കുന്നതിനപ്പുറം ജനക്ഷേമമെന്നതിന് സിംഗപൂര്‍ ചര്‍ച്ചയില്‍ കാര്യമായ പ്രസക്തിയില്ല എന്നുചുരുക്കം. ഒറ്റക്കാര്യത്തില്‍ മാത്രം ലോകത്തിന് ആശ്വസിക്കാം. ആണവയുദ്ധമെന്ന വന്‍ഭീഷണി തല്‍ക്കാലം ഒഴിഞ്ഞുപോയിരിക്കുന്നു. 

MORE IN WORLD
SHOW MORE