ഉറപ്പില്ലാതെ ഉത്തരകൊറിയ ഉച്ചകോടി; കൊറിയന്‍ നേതാക്കളുടെ അപ്രതീക്ഷിത കൂടിക്കാഴ്ച

trump-north-korea
SHARE

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയും തമ്മില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച്ച നടത്തി. കൊറിയകള്‍ക്കിടയിലെ സൈനികരഹിതമേഖലയായ പാന്‍മുന്‍ജോമിലാണ് കൂടിക്കാഴ്ച നടന്നത്. 

കിമ്മുമായി സിംഗപ്പൂരില്‍ നിശ്ചയിച്ച ഉച്ചകോടിയില്‍നിന്ന് ട്രംപ് പിന്‍മാറിയതിന്് പിന്നാലെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമായി. ഈ കൂടിക്കാഴ്ച യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ഇരുകൂട്ടരും പങ്കുവെച്ചത്. കൊറിയന്‍‌മേഖലയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഒരുമാസം മുന്‍പ് കിമ്മും മൂണും പാന്‍ജോമില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

കിമ്മും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഉച്ചകോടി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച ട്രംപ് പിന്നീട് നിലപാട് മയപ്പെടുത്തി. വേണ്ടിവന്നാല്‍ നീട്ടിവെക്കുന്നതില്‍ തടസ്സമില്ല എന്നായിരുന്നു പ്രതികരണം. ജൂണ്‍ 12നാണ് ഉച്ചകോടിക്ക് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന തിയതി. 

അതിനിടെ വൈറ്റ് ഹൗസിലെയും യുഎസ് ആഭ്യന്തരവകുപ്പിലെയും 30 ഉദ്യോഗസ്ഥര്‍ ഉടന്‍ സിംഗപ്പൂരിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

MORE IN WORLD
SHOW MORE