ടൊറന്‍റോയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ സ്ഫോടനം; 15 പേർക്ക് പരിക്ക്

cctv-toronto
SHARE

കാനഡയിലെ ടൊറന്‍റോയിലുള്ള ഇന്ത്യൻ റസ്റ്ററന്‍റിലുണ്ടായ സ്ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ബോംബേ ഭേൽ റസ്റ്ററന്‍റിൽ സ്ഫോടനം നടന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇതിൽ പലരുടെയും നില അതീവഗുരുതരമാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്ന്. അതേസമയം റസ്റ്ററന്‍റിലേക്ക് സ്ഫോടന വസ്തുക്കളുമായി എത്തിയ രണ്ട് പേർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 

പ്രദേശത്തെ റോഡ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. റസ്റ്ററന്‍റിന് ചുറ്റും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി സഹായത്തിന് ബന്ധപ്പെടാനായുള്ള നമ്പറും ട്വീറ്റ് ചെയ്തിട്ടുണ്ട്.

MORE IN WORLD
SHOW MORE