ഹാരി തന്നെ ഇറുത്തെടുത്ത പൂക്കളാല്‍... രാജകീയ വിവാഹത്തിന്‍റെ ഫാഷന്‍ വര്‍ത്തമാനം: വിഡിയോ

royal-wedding
SHARE

ഫാഷന്‍ ലോകത്തിന്റെ കണ്ണ് ഇന്നലെ ഉടക്കിയത് ഇൗ രാജകുമാരിയിലാണ്. രാജകീയ വിവാഹത്തിനായി കാത്തുവച്ച പ്രൗഢികള്‍ എന്തെല്ലാമാകും എന്ന ആകാംക്ഷയിലായിരുന്നു ലോകം. ഹാരി രാജകുമാരനും  മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹത്തിനായി കരുതിവച്ച വിസ്മയങ്ങളുടെ കാഴ്ചകളും വാര്‍ത്തകളും ലോകം ആഘോഷമാക്കുകയാണ്.

അവസാന നിമിഷം വരെ സസ്പെൻസ് കാത്തുസൂക്ഷിച്ചത് മേഗന്റെ വിവാഹവസ്ത്രം ആരാണ് ഒരുക്കുക എന്നതിനെക്കുറിച്ചായിരുന്നു.  ഫ്രഞ്ച് ഫാഷൻ ഹൗസായ ജിവൻഷിയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ ക്ലെയര്‍ വെയ്റ്റ് കെല്ലര്‍ ആണ് മേഗന് വേണ്ടി ബോട്ട് നെക്ക് ഗൗൺ തയ്യാറാക്കിയത്. രണ്ടുലക്ഷം യൂറോയാണ് വിവാഹഗൗണിന്റെ വില. ഇന്ത്യന്‍രൂപ എകദേശം ഒന്നര കോടിക്ക് മുകളില്‍. 2011ല്‍ നടന്ന വില്ല്യം–കേറ്റ് വിവാഹത്തിന് കേറ്റ് അണിഞ്ഞിരുന്ന ഗൗണിന് 2,50,000 യൂറോയായിരുന്നു വില. 1981–ല്‍ ചാള്‍സ് –ഡയാന വിവാഹത്തിന് സയാന അണിഞ്ഞത് 9000 യൂറോ വിലവരുന്ന ഗൗണായിരുന്നു

royal-weeding-4
royal-wedding-2

തൂവെള്ള നിറത്തിലുള്ള ഗൗണില്‍ ഇടനാഴിയിലൂടെ നടന്നെത്തിയ മേഗന്‍ അതീവ സുന്ദരിയായിരുന്നു. മൂടുപടം ഉറപ്പിക്കാൻ അണിഞ്ഞ ടിയാര എലിസബത്ത് രാജ്ഞിയാണ് മേഗന് നൽകിയത്. 10 വജ്രങ്ങൾ പതിച്ച ഒരു ബ്രൂച്ചുമുണ്ടായിരുന്നു ടിയാരയുടെ നടുവിൽ. അത് 1893ൽ രാജ്ഞിയായ മേരിക്ക് കിട്ടിയ വിവാഹസമ്മാനമായിരുന്നു. കാര്‍ട്ടിയര്‍ ഡിസൈൻ ചെയ്തതാണ് മേഗൻ ധരിച്ച കമ്മലും ബ്രേസ്‌ലെറ്റും. മുടിയഴകിന്‍റെ ചുമതല സേര്‍ജ് നോമാര്‍ന്റനായിരുന്നു. മേക്അപ്  ചെയ്തത് സുഹൃത്തായ ഡാനിയല്‍ മാര്‍ട്ടിനും. ഹാരി തന്നെ ഇറുത്തെടുത്ത പൂക്കളായിരുന്നു മേഗന്റെ പൂച്ചെണ്ടില്‍ വച്ചിരുന്നത്. ഡയാന രാജുകുമാരിക്ക് പ്രിയപ്പെട്ട ഫോര്‍ഗെറ്റ് മീ നോട്ട്സ് വിഭാഗത്തില്‍ പെടുന്ന പൂക്കളായിരുന്നു ഇവയില്‍ കൂടുതലും. അതിനൊപ്പം ലില്ലി പൂക്കളും മിര്‍ട്ടില്‍ പൂക്കളും പൂച്ചെണ്ടില്‍ ഉണ്ടായിരുന്നു.   

അഞ്ചു മീറ്റർ നീളമുള്ള സിൽക് മൂടുപടമാണ് മേഗൻ അണിഞ്ഞത്. അതിനുമുണ്ടായിരുന്നു ഒരു പ്രത്യേകത, 53 കോമൺവെൽത്ത് രാജ്യങ്ങളിലെ പൂക്കളുടെ ചിത്രങ്ങൾ തയ്ച്ചു ചേർത്തതായിരുന്നു മൂടുപടം. അതും മേഗന്റെ നി‍ദ്ദേശമായിരുന്നുവെന്നാണ് പുറത്തുവരുന്ന  റിപ്പോർട്ട്. കെൻസിംഗ്ടൺ കൊട്ടാരത്തിലെ വിന്റർസ്വീറ്റ് പൂക്കളും മേഗൻ ജനിച്ച കാലിഫോർണിയയിലെ പോപ്പിപ്പൂക്കളും ഈ മൂടുപടത്തില്‍ തുന്നിച്ചേര്‍ത്തിരുന്നു. ഹാരി തന്നെ ഇറുത്തെടുത്ത പൂക്കളായിരുന്നു മേഗന്റെ പൂച്ചെണ്ടില്‍ വച്ചിരുന്നത്. 

royal-wedding-1
royal-wedding-3

എലിസബത്ത് രാജ്ഞി ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളെയും ക്ഷണിക്കപ്പെട്ട അതിഥികളെയും സാക്ഷിനിര്‍ത്തി മോതിരവും വിവാഹപ്രതിജ്ഞയും കൈമാറി. പിന്നിട് വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ വച്ച് ആചാരപ്രകാരമുള്ള ചുംബനം. ലോകം കാത്തിരുന്ന രാജകീയവിവാഹമുഹൂര്‍ത്തം. ഹാരി സസക്സ് പ്രഭുവെന്നും മേഗന്‍ സസക്സ് പ്രഭ്വിയെന്നുമാണ് ഇനിമുതല്‍ ഒൗദ്യോഗികമായി അറിയപ്പെടുക. മേഗന്റെ പിതാവ് തോമസ് മാര്‍ക്കിളിന് ആരോഗ്യകാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല. അമ്മ ഡോറിയ രാഗ്​ലന്‍ഡ് മാത്രമാണ് പങ്കെടുത്തത്. അതുകൊണ്ട് ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണ് വധുപിതാവിന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നടത്തിയത്.

കടപ്പാട്: ബിബിസി

MORE IN WORLD
SHOW MORE