മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിക്കണം; ഇസ്രായേലിനെതിരെ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് തുര്‍ക്കി

turkey-israel
SHARE

ഇസ്രായേലിനെതിരെ മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍. ജെറുസലേമിലെ യുഎസ് എംബസിക്കെതിരെ പ്രതിഷേധിച്ച അറുപതോളം പാലസ്തീനികളെ ഇസ്രായേല്‍ വെടിവെച്ചുകൊന്ന സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍റെ പരാമര്‍ശം. 

‌ഇസ്താംബൂളില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍.  ''ഇസ്രായേല്‍ ക്രൂരതക്കെതിരെ അണിനിരക്കണം. മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കേണ്ടതുണ്ട്.''

ഇസ്രായേല്‍ നടപടിയെ അതിക്രൂരവും ഭീകരവുമെന്നാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. ഇസ്രായേല്‍ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ച അമേരിക്കക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങളും ഇസ്രായേല്‍ നടപടിയെ അപലപിച്ചു. 

യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയായിരുന്നു ഇസ്രായേല്‍ ക്രൂരത. അഞ്ച് കുട്ടികളുള്‍പ്പെടെ 62 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2700ഓളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാണ്. 

MORE IN WORLD
SHOW MORE