ചൈനാ സന്ദർശനത്തിനിടെ ഇംഗ്ലീഷിൽ 'സ്ട്രെങ്ത്ത്' പോയി; മോദിക്ക് ട്രോളോടു ട്രോൾ: വിഡിയോ

narendra-modi-pm
SHARE

ചൈനാ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുത്തിയ ഗുരുതര പിഴവ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ ന്യായീകരിക്കാനാകാത്ത തെറ്റാണ് പ്രധാനമന്ത്രിയുടേതെന്ന് വിഡിയോ ദൃശ്യങ്ങൾ നിരത്തിയാണ് സമൂഹമാധ്യങ്ങൾ വാദിക്കുന്നത്. ചൈന സന്ദർശനത്തിനിടെ  STRENGTH എന്ന വാക്ക് വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോദിക്ക് അബദ്ധം പിണഞ്ഞത്. 

ഓരോ അക്ഷരവും ഇന്ത്യയുടെ ഏതേത് മേഖലകളെ പ്രതിനിധീകരിക്കുന്നു എന്ന്  മോദി വിശദീകരിക്കാൻ ശമിക്കുന്നതിനിടെ അബദ്ധം പിണഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചുമില്ല. അദ്ദേഹം പറഞ്ഞത്  ഇങ്ങനെ എസ് സ്റ്റാന്റ്‌സ് ഫോര്‍ സ്പിരിച്വാലിറ്റി, ടി സ്റ്റാന്റ്‌സ് ഫോര്‍ ട്രെഡീഷന്‍, ട്രേഡ് ആന്‍ഡ് ടെക്‌നോളജി. ആർ ഫോർ റിലേഷൻഷിപ്പ്, എ ഫോർ എന്റർടെയ്ൻമെന്റ്, ഹമാര മൂവി ഹേ, ഡാൻസസ് ഹേ. എ ഫോർ ആർ‌ട്ട്, എൻ ഫോർ നേഷൻ, എച്ച് ഫഓർ ഹെൽത്ത് സെക്ടർ. യെ സ്‌ട്രെങ്ങ്ത് അക്ഷരോം കെ സാത്, ഹമാരീ പൂരാ യോജനാ.. ഹം ബനാ സക്താ ഹൈ. ഇത്രയുമായിരുന്നു പ്രസംഗം. ( വിഡിയോ കാണാം)

അദ്ദേഹം വിശദീകരിക്കുന്നതിനിടെ ചില അക്ഷരങ്ങൾ ഒഴിവാക്കിയതായും ചിലത് അധികമായതും സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഒരു അന്തരാഷ്ട്രവേദിയിൽ വച്ച് വിദേശരാജ്യത്ത് വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുളള നിലവാരം അമ്പരിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണെന്നാണ് പൊതുവികാരം. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കും സെക്രട്ടറിമാര്‍ക്കുമെല്ലാം ഇത് വിളിച്ചുപറയാനും എഴുതിനല്‍കാനുമുള്ള നിലവാരമേ ഉള്ളൂ എന്ന് കരുതിയാലും അത് ഇത്തരമൊരു അന്താരാഷ്ട്ര വേദിയിയില്‍ വച്ച് വേണമായിരുന്നോയെന്നും വിമർശനം ഉയരുന്നു. 

MORE IN WORLD
SHOW MORE