നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി ഹാരി മേഗൻ വിവാഹം

harry-meghan-wedding-t
SHARE

ഹാരി രാജകുമാരന്റെയും മേഗൻ മാർക്കലിന്റെയും വിവാഹം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാൻ ഒരുങ്ങി ബ്രിട്ടൻ .വിൻസർ  കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോർജ് ചാപ്പലിൽ നാളെയാണ് രാജകീയ മിന്നുകെട്ട്.  അമ്മ ഡയാനാ രാജകുമാരിയുടെ ശേഖരത്തിലുണ്ടായിരുന്ന വജ്രങ്ങളാല്‍ അലങ്കരിച്ച മോതിരമാണ് ഹാരി മേഗനെ അണിയിക്കുക.

ലോകം നാളെ ലണ്ടനിലക്ക് ചുരുങ്ങും. ബക്കിങ്ഹാം കൊട്ടാരം കാത്തിരിക്കുകയാണ് നവ വധുവിനെ സ്വീകരിക്കാൻ. ലണ്ടനിലെ തെരുവ് വീഥികൾ മേഗൻ മർക്കലിന് ആതിഥ്യമരുളാൻ ഒരുങ്ങി കഴിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്ര വഴികൾ നിറ സാന്നിധ്യമായ  വിൻസ്റ്റർ കാസ്റ്റിലിലെ സെന്റ് ജോർജ് ചാപ്പലിൽ  ഉച്ചയ്ക്ക് ഒരു മണിക്ക് ആണ്‌ മിന്നുകെട്ട്.  25 മിനിറ്റ് നീളുന്ന  ചടങ്ങ് കാണാൻ ചാപ്പലിനുള്ളിൽ  ഹാരിയുടെയും മേഗാന്റെയും  ബന്ധുക്കൾക്കും അടുത്ത സുഹൃത്തുകൾക്കും മാത്രമാണ്  പ്രവേശനം. 

ചടങ്ങുകൾക്ക്‌ ശേഷം പ്രത്യകം അലങ്കരിച്ച രഥത്തിൽ നവദമ്പതിമാർ രാജവീഥിയിലൂടെ നീങ്ങും. ഇതിനുശേഷമാണ് എലിസബത്ത് രാഞ്ജി ഒരുക്കുന്ന വിവാഹ സൽക്കാരം. Vip കൾക്ക് മാത്രമാണ് വിരുന്നിൽ ഭക്ഷണം ഒരുക്കിയിരിക്കുന്നത്.. വൈകുന്നേരം ഏഴു മണിക്ക് ഫോഗ്‌മോർ ഹൗസിൽ  ചാർൾസ് രാജകുമാരനും ഹാരിക്കും മേഗനും വിരുന്നൊരുക്കും. ചടങ്ങുകൾ നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി ലണ്ടൻ തെരുവ് വീഥികളിൽ  ടെലിവിഷൻ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്

MORE IN WORLD
SHOW MORE