ഷൂട്ടിങ്ങിനിടെ ജിറാഫിന്റെ ആക്രമണം: സംവിധായകന് ദാരുണാന്ത്യം

carlos-carvalho
SHARE

ദക്ഷിണാഫ്രിക്കൻ ‍സംവിധായകൻ കാർലോസ് കാർവാലോ ഷൂട്ടിങ്ങിനിടയിൽ കൊല്ലപ്പെട്ടു.ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്.  ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് ഏതാണ്ട് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ചു പോയ കാര്‍ലോസ് തലയടിച്ചു നിലത്തു വീഴുകയായിരുന്നു. തല്യ്ക്ക സാരമായ ക്ഷതമേറ്റ ്കാർലോസിനെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഗ്ലെന്‍ ആഫ്രിക് എന്ന സ്വകാര്യ വന്യജീവി പാര്‍ക്കില്‍ വച്ചാണ് കാര്‍ലോസ് സിനിമ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഈ സീനില്‍ വന്യജീവികളുടെ സാന്നിധ്യം ആവശ്യമുണ്ടായിരുന്നു. അതു കൊണ്ട് ധാരാളം ജിറാഫും മാനുകളും ഉള്ള സ്ഥലമാണ് ഷൂട്ടിംഗിനായി തിരഞ്ഞെടുത്തത്.

അടുത്ത സീനിന്റെ ചിത്രീകരണത്തിനു വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ജിറാഫ് സംവിധായകനെ ആക്രമിച്ചത്. ഓടി വന്ന ജിറാഫ് സംവിധായകനെ തല കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ എത്തിച്ചങ്കെിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ജീവിയാണ് ജിറാഫ്. പക്ഷേ അതിവേഗം ഓടാനും വന്യമൃഗങ്ങളെ പോലും തൊഴിച്ചു കൊല്ലാന്‍ ശക്തിയുള്ളവയാണ് .സിംഹത്തെ പോലും തൊഴിച്ചു കൊല്ലാന്‍ ശേഷിയുള്ള കാലുകളുമാണ് ജിറാഫിനെ അപകടകാരികളാക്കുന്നത്. 

MORE IN WORLD
SHOW MORE