അമ്പരിപ്പിച്ച് ചൈന: ലോകത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; നീളം 55 കി.മീ, ചെലവ് 1.34 ലക്ഷം കോടി

china-bridge
SHARE

ചൈന വീണ്ടും ലോകത്തെ അമ്പരിപ്പിക്കുന്നു. 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. 55 കിലോമീറ്ററാണ് ഈ ഭീമൻ പാലത്തിന്റെ നീളം. 2009 ലാണ് ഈ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാന്റ്‌സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ്മയിലാണ് വിസ്മയകരമായ പാലത്തിന്റെ നിർമാണം പൂർത്തിയായത്. ജൂലൈയിലാണ് പാലം ഗതാഗതത്തിനായി വിട്ടുകൊടുക്കുന്നത്. പാലം തുറക്കുന്നതോടെ ഹോങ്കോങ്- മക്കാവു യാത്രാ സമയം പകുതിയായി കുറയും.

longest-bridge

ആറുവരിപ്പാതയായി നിര്‍മിച്ചിരിക്കുന്ന പാലം നാല് ടണലുകളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ്. ഉരുക്കിലാണ് പാലത്തിന്റെ സിംഹഭാഗവും നിർമിച്ചിരിക്കുന്നത്. പാലത്തിനുപയോഗിച്ച ഉരുക്ക് കൊണ്ട് പാരിസിലെ ഈഫല്‍ ടവറിന് സമാനമായ 60 ഗോപുരങ്ങള്‍ നിര്‍മിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.10 മിനുട്ട് ഇടവിട്ടുള്ള ബസ് സര്‍വീസ് ഉള്‍പ്പെടെ ദിവസം 40,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. സ്വന്തമായ നിയമ വ്യവസ്ഥ ഉള്‍പ്പെടെയുള്ള ഹോങ്കോംഗിനു മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കമാണ് പാലം നിര്‍മാണത്തിന് പിന്നിലെന്നും ആരോപണമുണ്ട്.പാലം നിര്‍മാണം ധൂര്‍ത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും മികച്ച ഉദാഹരണമാണെന്നും വിമര്‍ശകർ അഭിപ്രായപ്പെടുന്നു.

MORE IN WORLD
SHOW MORE