ലോകം കാത്ത നല്ലവാർത്ത; ഉത്തരകൊറിയ അണുപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്ന് കിം

kim
SHARE

ഉത്തരകൊറിയയുടെ പ്രധാന അണുപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടും. കൊറിയന്‍ സമാധാന ഉച്ചകോടിയിലെ ധാരണപ്രകാരമാണ് ചരിത്രപരമായ നടപടി. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ–ഇന്നിനെയാണ് തീരുമാനം അറിയിച്ചത്. അടച്ചുപൂട്ടല്‍ പ്രക്രിയയിക്ക് സാക്ഷ്യം വഹിക്കാന്‍ ദക്ഷിണകൊറിയയിലേയും അമേരിക്കയിലേയും വിദഗ്ധരേയും മാധ്യമപ്രവര്‍ത്തകരേയും അനുവദിക്കും. 

കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ച അടുത്തമാസം അവസാനം നടക്കാനിരിക്കേയാണ് ഉത്തരകൊറിയ നിര്‍ണായകനടപടി പ്രഖ്യാപിച്ചത്. കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണം നടപ്പാക്കുമെന്ന് കൊറിയന്‍ സമാധാന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. താന്‍ അമേരിക്കയ്ക്കുനേരെ മിസൈല്‍ തൊടുക്കാന്‍ വെമ്പുന്ന ആളല്ലെന്നും ഇക്കാര്യം ചര്‍ച്ചയില്‍ ഡോണള്‍ഡ് ട്രംപിന് മനസിലാകുമെന്നും കിം ജോങ് ഉന്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE