വെന്‍റിലേറ്റര്‍ മാറ്റിയിട്ടും അവന്‍ ജീവിക്കുന്നു; അമ്മയുടെ മാറിന്‍റെ ചൂടേറ്റ്: അദ്ഭുതം

Alfie- Evans
SHARE

ശാസ്ത്രം ചിലപ്പോഴൊക്കെ തോറ്റ് പോകാറുണ്ട്. അതിനുദാഹരണമായി ലോകം ഇനി ചൂണ്ടിക്കാണിക്കുക ആല്‍ഫിയെയായിരിക്കും. ലോകം മുഴുവന്‍ അവനായി പ്രാര്‍ഥിക്കുമ്പോള്‍ എങ്ങനെയാണ് അവന് ഇൗ ഭൂമി വിട്ടുപോകാന്‍ കഴിയുക. വെന്റിലേറ്റര്‍ നീക്കിയിട്ടും അവന്‍ ജീവിക്കുന്നു, അമ്മയുടെ മാറിന്റെ ചൂടേറ്റ്. മൂന്നു ദിവസമായി അവന്‍ അങ്ങനെ കഴിയുകയാണ്. എല്ലാവരും പറഞ്ഞത് വലിയ തെറ്റാണെന്ന് അവന്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.‘അവന്‍ ഇനിയും ജിവിക്കും, ദിവസങ്ങളല്ല മാസങ്ങളോളം. ചിലപ്പോള്‍ വര്‍ഷങ്ങളോളം.’ തികഞ്ഞ ആത്മവിശ്വാസത്തോടെ ആല്‍ഫിയുടെ അച്ഛന്‍ ടോം ഇവാന്‍സിന്റെ വാക്കുകള്‍.

Alfie -Evans-1

കഴിഞ്ഞ ഒരു വര്‍ഷമായി ലിവര്‍പൂളിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സയിലാണ് ആല്‍ഫി ഇവാന്‍സ്. രണ്ടു വയസ്സ് മാത്രമുള്ള ആല്‍ഫിക്ക് തലച്ചോറിലെ ഞരമ്പുകള്‍ ശോഷിച്ചുവരുന്ന അപൂര്‍വ രോഗമാണ്‌. കുട്ടി ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ഡോക്ടർമാർ അവന് സ്വാഭാവിക മരണം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ അതിന് സമ്മതിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല. അവനെ റോമിലെ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. 

Alfie- Evans-2

ഇതിനായി കോടതിയുടെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തണമെന്ന അപേക്ഷയും കോടതി തള്ളി. കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന അപേക്ഷയെ തുടര്‍ന്നാണ്‌ ആശുപത്രി അധികൃതര്‍ കുട്ടിയുടെ വെന്റിലേറ്റര്‍ നീക്കിയത്‌. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തി അവന്‍ ഇപ്പോഴും ജീവിക്കുന്നു. അമ്മയുടെ മാറിന്റെ ചൂടേറ്റ്.

കഴിഞ്ഞ 62 മണിക്കൂറായി ജീവിക്കുന്ന കുഞ്ഞ്‌ ഇനിയും മാസങ്ങളോളം, ഒരുപക്ഷേ വര്‍ഷങ്ങളോളം മരണത്തെ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇൗ മാതാപിതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപും, പോപ്പ് ഫ്രാന്‍സിസ്‌ മാര്‍പാപ്പയടക്കമുള്ളവര്‍ ആല്‍ഫിയുടെ ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തത്തി.

MORE IN WORLD
SHOW MORE