അത്ര സന്തോഷിക്കേണ്ട: കിം ആണവ പരീക്ഷണം നിര്‍ത്തിയതല്ല: പറയുന്നത് ചൈന

kim-korea-nuclear
SHARE

ഉത്തരകൊറിയ ആണവ പരീക്ഷണം നിർത്തുന്നുവെന്ന വാർത്ത ശുഭസൂചകമായാണ് ലോകം കണ്ടത്. ആണവ പരീക്ഷണ കേന്ദ്രങ്ങൾ അവയുടെ ജോലികൾ പൂര്‍ത്തിയാക്കിയതിനാൽ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു എന്നായിരുന്നു കൊറിയയുടെ പ്രഖ്യാപനം. എന്നാൽ, ഇതൊന്നുമല്ല കേന്ദ്രം അടച്ചുപൂട്ടാനുണ്ടായ കാരണമെന്നാണ് ഇപ്പോൾ ചൈന പുറത്തുവിടുന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷം നടത്തിയ വലിയ പരീക്ഷണത്തിൽ കൊറിയയുടെ ഭൂഗർഭ പരീക്ഷണ കേന്ദം തകർന്നതായാണ് റിപ്പോർട്ട്. വീണ്ടുമൊരു പരീക്ഷണം നടത്താൻ കഴിയാത്ത വിധം കേന്ദ്രം തകർന്നു പോയെന്ന് ചൈനീസ് ഭൗമശാസ്ത്രജ്ഞർ അറിയിച്ചു. മാണ്ടപ്സാനെ പർവതത്തിലെ പരീക്ഷണ കേന്ദ്രമാണ് തകർന്നത്. 




2017 ൽ നടത്തിയ പരീക്ഷണമാണ് ഭൂഗർഭ ആണവ പരീക്ഷണ കേന്ദ്രം തകരാൻ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിനും മണ്ണിടിച്ചിലിനും അന്നത്തെ പരീക്ഷണം കാരണമായി. പരീക്ഷണത്തിനു പിന്നാലെ തുടർച്ചയായുണ്ടായ മണ്ണിടിച്ചിൽ, ഭൂകമ്പങ്ങൾ തുടങ്ങിയവ പങ്‌ങ്ങ്യു–റിയുടെ തകർച്ചയിലേക്ക് നയിച്ചതായും ചൈനീസ് ഭൗമശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 
തകർച്ചയുടെ ഭാഗമായി റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ചയുണ്ടോയെന്നു തുടർച്ചയായി വിലയിരുത്തണമെന്നും ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പഠനത്തിൽ വ്യക്തമാക്കുന്നു. മാണ്ടപ്സനെയുടെ നിലനിൽപിനു തന്നെ ഭീഷണിയാകുന്നതാണു തകർച്ചയെന്നും അതിനാൽ ഭാവിയിൽ ഇവിടെ പരീക്ഷണങ്ങൾ നടത്താൻ കഴിയില്ല.



ഉത്തരകൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം അടയ്ക്കണമെന്ന് ഏറെക്കാലമായി അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം കൊറിയ അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. ദക്ഷിണ കൊറിയയും പരീക്ഷണം നിർത്തിവച്ചതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ കൊറിയയുടെ പുതിയ നിലപാട് ചൈന ഈ തീരുമാനത്തെ അത്ര സുഖകരമായല്ല സ്വീകരിച്ചത്. കാരണം, അമേരിക്കയുമായി കൊറിയ അടുക്കുന്നു എന്നത് ചൈനയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചൈനയുടെ ഈ കണ്ടെത്തലിനെ സംശയത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. 

MORE IN WORLD
SHOW MORE