മോദിക്ക് രണ്ടുവട്ടം രണ്ടു ഗെറ്റപ്പില്‍ കൈ കൊടുത്തു; വിരുതന്‍ ട്വിറ്ററില്‍ ‘പിടിയില്‍’..!

Narendra Modi-Europe-tour
SHARE

യൂറോപ്യൻ സന്ദർശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്ത ചിത്രങ്ങൾ അതിലെ യുവാവിന്‍റെ ‘ആള്‍മാറാട്ട’ത്തിലൂടെ വൈറലാകുന്നു. മൂന്ന് യൂറോപ്യൻ രാജ്യങ്ങളാണ് നരേന്ദ്രമോദി സന്ദർശിക്കുന്നത്. സ്വീഡൻ സന്ദർശനത്തിൽ ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ആവേശ സ്വീകരണമായിരുന്നെന്ന് മോദി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ അത് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി. കാരണം ചിത്രത്തിലെ ഒരു യുവാവാണ്.

സ്‌റ്റോക്ക്‌ഹോമില്‍ നിന്നുള്ള സ്വീകരണം എന്ന പേരില്‍ നരേന്ദ്രമോദി പോസ്റ്റ് ചെയ്ത മൂന്ന് ചിത്രങ്ങളിൽ രണ്ടിലും ഇൗ ചെറുപ്പക്കാരുനുണ്ട്. ഇതാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം തരംഗമാക്കിയത്. ചിത്രത്തിലെ ‘തനിയാവര്‍ത്തനം’ കണ്ട് ട്രോളര്‍മാര്‍ പണി തുടങ്ങിക്കഴിഞ്ഞു. 

ആദ്യത്തെ ചിത്രത്തിൽ മൊട്ടയടിച്ച തലയുമായിട്ടാണ് ഇയാൾ മോദിക്ക് കൈകൊടുക്കുന്നത്. എന്നാൽ അടുത്ത ചിത്രത്തിൽ ഇയാൾ തലയിൽ തൊപ്പിയിട്ടാണ് മോദിക്ക് കൈകൊടുക്കുന്നത്. സംശയം തോന്നാതിരിക്കാൻ യുവാവ് ഒപ്പിച്ച സൂത്രപ്പണിയാണ് ഇൗ രൂപമാറ്റം എന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഒരാള്‍ തന്നെയുള്ള ചിത്രങ്ങള്‍ നരേന്ദ്രമോദി പങ്കുവയ്ക്കുകയും ചെയ്തതകോടെയാമ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുത്തത്. പ്രശസ്ത വിജെയും കൊമേഡിയനുമായ ജോസ് കൊവാക്കോയാണ് യുവാവിന്റെ ഈ വിചിത്രനീക്കം ആദ്യം പുറത്തുകൊണ്ടുവന്നത്. 

എന്നാൽ എന്തിന് വേണ്ടിയാണ് ഇയാൾ ഇത്തരത്തിൽ രൂപമാറ്റം വരുത്തി മോദിക്കൊപ്പം എത്തിയതെന്നത് വ്യക്തമല്ല. ഏതായാലും സംഗതി ‘ഗുണ’മായത് ട്രോളര്‍മാര്‍ക്കും പണികിട്ടിയത് പാവം പ്രധാനമന്ത്രിക്കും. ഇന്ത്യന്‍ സമൂഹങ്ങളില്‍ നിന്ന് ഊഷ്മള വരവേല്‍പ്പാണ് മോദിക്ക് ലഭിക്കുന്നത്.

MORE IN WORLD
SHOW MORE