സിറിയ നയിക്കുന്നത് ശീതയുദ്ധത്തിലേക്കോ?

lk-syria-t
SHARE

സിറിയന്‍ സംഘര്‍ഷം രാജ്യാന്തരബന്ധങ്ങള്‍ വഷളാക്കുന്നു. രാസായുധപ്രയോഗത്തെ തുടര്‍ന്ന് സിറിയക്കുമേല്‍ അമേരിക്കന്‍ സഖ്യസേന വ്യോമാക്രമണം നടത്തി. രാജ്യാന്തരയുദ്ധനിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണവുമായി റഷ്യയും ഇറാനും രംഗത്തെത്തി. യുഎന്‍ രക്ഷാകൗണ്‍സിലില്‍ ശക്കതാമയ വാക്കേറ്റം നടന്നു. സിറിയന്‍ സംഘര്‍ഷം ലോകത്തെ രണ്ട് ചേരിയിലാക്കുകയാണ്. 

 ഏപ്രില്‍ 7, വിമതരും സര്‍ക്കാര്‍ സേനയും തമ്മില്‍ പോരാട്ടം നടക്കുന്ന കിഴക്കന്‍ ഗൂട്ടയിലെ ഡൂമ. ഹെലികോപ്റ്ററില്‍ നിന്ന് വര്‍ഷിച്ച ബോംബില്‍ വിഷവാതകമായിരുന്നു. കുഞ്ഞുങ്ങവ്‍ പിടഞ്ഞുമരിച്ചു. മുതിര്‍ന്നവര്‍ പ്രാണരക്ഷാര്‍ഥം പരക്കം പാഞ്ഞു. രാസായുധമെന്ന് നിലവിളി ഉയര്‍ന്നു. 75 മനുഷ്യര്‍ തല്‍ക്ഷണം മരിച്ചു. 1000 പേര്‍ ഗുരുതരാവസ്ഥയില്‍. അസദ് സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കെതിരെ രാസായുധമെന്ന ഹീനതന്ത്രം പ്രയോഗിച്ചെന്ന് വാര്‍ത്ത. രാജ്യാന്തരസമൂഹമുണര്‍ന്നു. 

മന്ത്രിസഭായോഗശേഷം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അസദിന്‍റെ ക്രൂരതകള്‍ വച്ചു പൊറുപ്പിക്കില്ല. രാസായുധപ്രയോഗത്തില്‍ അസദ് സര്‍ക്കാരിനെ പ്രതിസ്ഥാന്തതാക്കി അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടു വന്നു. റഷ്യ വീറ്റോ ചെയ്തു. രാസായുധപ്രയോഗത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന റഷ്യന്‍ പ്രമേയത്തെ അമേരിക്കന്‍ സഖ്യവും പരാജയപ്പെടുത്തി. നിക്കി ഹാലി പറഞ്ഞതുപോലെ അമേരിക്ക വെറുതെയിരുന്നില്ല, ഏപ്രില്‍ 14 , പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനമെത്തി. ഡൂമയിലെ രാസായുധപ്രയോഗത്തിന്‍റെ  പശ്ചാത്തലത്തില്‍ സിറിയയെ ആക്രമിക്കാന്‍ താന്‍ ഉത്തരവിട്ടിരിക്കുന്നു. ആക്രണത്തിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്, അത ്രാസായുധ സംഭരണശാലകള്‍ മാത്രമാണ്.

പ്രസിഡന്‍റിന്‍റെ നിര്‍ദേശം വന്നതിന് തൊട്ടുപിന്നാലെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമുള്‍പ്പെടുന്ന സഖ്യസേന സിറിയക്ക് മേല്‍ വ്യോമാക്രമണം ആരംഭിച്ചു. സിറിയന്‍ സമയം പുലര്‍ച്ചെ നാലുമണിക്കായിരുന്നു ആക്രമണം. ഗ്രേറ്റര്‍ ഡമാസ്കസിലെ റിസര്‍ച്ച് സെന്‍റര്‍, ഹോംസിലെ രാസായുധസംഭരണശാലകള്‍, എന്നിവയായിരുന്നു സഖ്യസേന ലക്ഷ്യമിട്ടത്. വ്യോമാക്രമണത്തില്‍ വിറച്ച ദമാസ്കസ് നേരത്തെ ഉറക്കമുണര്‍ന്നു. 13 മിസൈലുകള്‍ പ്രതിരോധസംവിധാനമുപയോഗിച്ച് തകര്‍ത്തെന്ന് സിറിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.  അസദിനെ പിന്തുണയ്ക്കുന്ന ഇറാനും റഷ്യയും ലജ്ജിക്കണമെന്ന്  പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. രാജ്യാന്തരയുദ്ധനിയമങ്ങള്‍ ലംഘിച്ച അസദ് മാപ്പര്‍ഹിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് അഭിപ്രായപ്പെട്ടു. 

ഹോംസില്‍  ആക്രമിക്കപ്പെട്ട ആയുധശാലയിലാണ് സരിന്‍ വിഷവാതകം ഉണ്ടാക്കുന്നതെന്നാണ് അമേരിക്ക  അവകാശപ്പെടട്ു   . രാസായുധ പ്രയോഗം ആവര്‍ത്തിച്ചാല്‍ സിറിയയെ വീണ്ടും ആക്രമിക്കുമെന്നും യുഎസ് പ്രതിരോധസെക്രട്ടറി ജെയിംസ് മാറ്റിസ് .Sot

എന്നാല്‍, ആത്മാഭിമാനമുള്ളവനെ  ആര്‍ക്കും  പരാജയപ്പെടുത്താനാവില്ലെന്ന് പ്രസിഡന്‍റ്  ബഷാര്‍ അല്‍ അസദ്   ട്വിറ്ററിലൂടെ പ്രതികരിച്ചു.  തൊട്ടുപിന്നാലെ, അദ്ദേഹത്തിന് പിന്തുണയുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനെത്തി.  രാസായുധം പ്രയോഗിച്ചിട്ടില്ലെന്നും പാശ്ചാത്യശക്തികള്‍ നടത്തിയ നാടകമായിരുന്നു ലോകം കണ്ട ദൃശ്യങ്ങളെന്നുമാണ് റഷ്യന്‍ വാദം.  ലോകത്തെ മററൊരു മഹായുദ്ധത്തിലേക്ക് തള്ളിവിടരുതെന്നായിരുന്നു അമേരിക്കക്കുള്ള റഷ്യയുടെ മുന്നറിയിപ്പ്.  ഇറാനും അസദിന് പിന്തുണയുമായെത്തി.ട്രംപിനെയും യു.എസിനെ പിന്‍തുണയ്ക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയെയും     ക്രിമിനലുകള്‍ എന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വിശേഷിപ്പിച്ചത്.  റഷ്യന്‍ ആവശ്യപ്രകാരം അന്നു രാത്രി തന്നെ യുന്‍ രക്ഷാസമതി യോഗം ചേര്‍ന്നു.  ആക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ പരാജയപ്പെട്ടു.  പതിന​ഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്..

രാസായുധപ്രയോഗം നടത്തിയത് ആര് എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും എങ്ങുമെത്തുന്നില്ല.  പക്ഷേ അത് ചെയ്യുന്നത് ആരായാലും കാലങ്ങളായി ലോകത്തെ രാജ്യാന്തരസമിതികള്‍ ഉണ്ടാക്കിയിട്ടുള്ള ധാരണകളുടെ ലംഘനമാണ് നടത്തുന്നത്. ലോകസമാധാനം ഉറപ്പാക്കുന്നതിന്, മനുഷ്യരാശിയുടെ നിലനില്‍പിനാണ് ഇത്തരം ഉടമ്പടികള്‍ ലോകരാജ്യങ്ങള്‍ ഉണ്ടാക്കിയി്ട്ടുള്ളത്. സിറിയന്‍ സംഘര്‍ഷം ശീതയുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

 ഇറാഖില്‍ കൈപൊള്ളിയ അമേരിക്കയ്ക്ക് സിറിയയിലെ ഇടപെടല്‍ എത്രവേണം, ഏതു തലം വരെ വേണം എന്നതില്‍ തുടക്കം മുതലെ ആശയക്കുഴപ്പമുണ്ട്. ഇസ്്ലാമിക് സ്റ്റ്റേറ്റിനെതിരായ പോരാട്ടം എന്ന നിലയിലാണ് സിറിയയില്‍ അമേരിക്ക സജീവ ഇടപെടല്‍ തുടങ്ങിയത്. അതുകൊണ്ടു തന്നെ നിലപാടുകളും ദുര്‍ബലമായി. ബറാക് ഒബാമയ്ക്കുണ്ടായിരുന്ന ആശയക്കുഴപ്പം ഡോണള്‍ഡ് ട്രംപ് എത്തിയിട്ടും തുടര്‍ന്നു. അതുകൊണ്ടാണ് ഏപ്രില്‍ 7 ലെ രാസായുധ പ്രയോഗത്തിന് ഏതാനും ദിവസം മുമ്പ് സിറിയയില്‍ നിന്ന് സേനയെ പിന്‍വലിക്കേണ്ടി വരുമെന്ന് പ്രസിഡന്‍റ് പറഞ്ഞത്. SOT. ഒരാഴ്ചക്കുള്ളില്‍ അദ്ദേഹത്തിന് നിലപാട് തിരുത്തേണ്ടിയും വന്നു. SOT  ഇത്ര വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉറച്ച  ഒരു സഖ്യകക്ഷിയെ സിറിയന്‍ മണ്ണില്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. സൈനികമായോ രാഷ്ട്രീയമായോ ശക്തമായി മേല്‍ക്കൈ നേടാന്‍ വാഷിങ്ടണ് കഴിഞ്ഞതുമില്ല. ബഷാര്‍ അല്‍ അസദ് പുറത്തുപോകണമെന്ന ആവശ്യപ്പെടലുകള്‍ക്കപ്പുറം അക്കാര്യത്തില്‍ നിര്‍ണായക ഇടപടെലുകള്‍ നടത്താന്‍ അമേരിക്കയ്ക്ക് ആയില്ല. ഇസ്്ലാമിക് സ്റ്റേറ്റ് വിരുദ്ധ പോരാട്ടം എന്നതിനപ്പുറം കടക്കാന്‍ കഴി‍ഞ്ഞത് രാസായുധ പ്രയോഗങ്ങളെത്തുടര്‍ന്നുള്ള പരിമിതമായ വ്യോമാക്രമണങ്ങള്‍ മാത്രം.             

ലറ്റാകിയ വ്യോതാവളത്തില്‍ നിന്ന് പറന്നുയരുന്ന റഷ്യന്‍ മിലിറ്ററി ജെറ്റുകള്‍ പറയുന്നത് മധ്യപൂര്‍വദേശത്തെ മാറുന്ന രാഷ്ട്രീയത്തിന്‍റെ കഥയാണ്. അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി ഉറച്ച നിലപാടോടെയാമ് വ്ലാഡമിര്‍ പുടിന്‍റെ സൈന്യം സിറിയയില്‍ കാലുറപ്പിച്ചത്. ഇസ്്്ലാമിക് സ്റ്റേറ്റിന്‍റെ നാശം മാത്രമല്ല , ബഷാര്‍ അല്‍ അസദിന്‍റെ സംരക്ഷണവും അവര്‍ ഏറ്റെടുത്തിരിക്കുന്നു. തങ്ങളാണ് സിറിയയില്‍ ഒന്നാമത്തെ ശക്തിയെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് മോസ്കോയ്ക്ക്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സിറിയയിലെ അവസാനത്തെ പ്രധാന താവളമായിരുന്ന അൽബു കമൽ തിരിച്ചുപിടിക്കാനും മുന്നില്‍ നിന്നത് റഷ്യയാണ്. ഐഎസ് വിദുദ്ധപോരാട്ടം അവസാനിച്ചെന്ന് ആദ്യം പ്രഖ്യാപിച്ചതും വ്ലാഡിമിര്‍ പുടിന്‍ തന്നെ. അമേരിക്കന്‍ പിന്തുണയുള്ള വിമതരുടെ നാശമാണ് റഷ്യയുടെ അടുത്ത ലക്ഷ്യം. അവിടെയാണ് പോരാട്ടം ലോകത്തെ രണ്ട് വന്‍ ശക്തികള്‍ തമ്മിലാകുന്നത്. 

വിയറ്റ്നാമിൽ ഏഷ്യ പസഫിക് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പരസ്പരം കൈകൊടുത്ത് അൽപനേരം സംസാരിച്ച്പോള്‍ പൊതുധാരണയിലേക്കെത്തുകയാണെന്ന് ലോകം കരുതി.  രാഷ്ട്രീയ പരിഹാരമാണു സിറിയയിൽ വേണ്ടതെന്ന സംയുക്ത പ്രസ്താവനയുമെത്തി. പക്ഷേ രാസായുധപ്രയോഗം സ്ഥിതിഗതികള്‍ മാറ്റി. ഇതിനിടയില്‍ റഷ്യന്‍ ചാരനു നേരെ ലണ്ടനിലുണ്ടായ ആക്രമണം ബ്രിട്ടനെയും റഷ്യയ്ക്കെതിരെ തിരിച്ചു. പാശ്ചാത്യര്‍ ഒരുവശത്തും റഷ്യയും ഇറാനും മറുവശത്തും.  സിറിയന്‍ നയത്തില്‍ റഷ്യയ്ക്ക് ആശയക്കുഴപ്പമില്ല, റഷ്യയിലെ ജനങ്ങളില്‍ നല്ല ശതമാനവും സിറിയയിലെ സൈനികസാന്നിധ്യത്തെ പിന്തുണയ്ക്കുന്നെന്ന് മാധ്യമ സര്‍വെകവ്‍ പറയുന്നു. പക്ഷേ അഫ്്ഗാനിസ്ഥാന്‍ എന്ന കയ്പേറിയ ഒാര്‍മ പഴയതലമുറയുടെ മനസിലുണ്ട്. വ്ലാഡിമിര്‍ പുടിന്‍ ഭരിക്കുന്ന റഷ്യയും ഡോണള്‍ഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയുമാണ് എന്ന വ്യത്യാസം മാത്രം. സിറിയയെ ചൊല്ലിയുള്ള തര്‍ക്കം ഏതറ്റംവരെ പോകാന്‍ ഈ പ്രസിഡന്‍റുമാര്‍ അനുവദിക്കും എന്നത് കാത്തിരുന്ന് കാണണം. 

MORE IN WORLD
SHOW MORE