കടലില്‍ കരുത്തുകാട്ടി ചൈന

lk-china-t
SHARE

ചൈനീസ് നാവിക സേനയുടെ കരുത്ത്‌ ലോകത്തിനു മുന്നിൽ തെളിയിച്ച് ദിവസം ദക്ഷിണ ചൈനാ കടലില്‍ അഭ്യാസപ്രകടനങ്ങള്‍. പ്രസിഡന്റ് ഷി ജിങ്പിങിന്റെ സാനിധ്യത്തിലായിരുന്നു പ്രകടനം. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് മേല്‍കോയ്മ ലോകത്തോട് പറയുകയായിരുന്നു ഉദ്ദേശം. അമേരിക്കയടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പും.

രണ്ട്ക്ഷത്തി അന്‍പത്തിഅയ്യായിരം നാവികര്‍‌, 492 യുദ്ധകപ്പലുകള്‍, 710 യുദ്ധവിമാനങ്ങള്‍. അതെ, ലോകത്തിലെ ഏറ്റവും കരുത്തരായ മൂന്നാമത്തെ നാവികസേനയാണ് പീപ്പിള്‍സ് ലിബര്‍റേഷന്‍ ആര്‍മിയുടെ കീഴിലുള്ളത്. ഇവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് കഴിഞ്ഞദിവസം ദക്ഷിണചൈനാ കടലില്‍ നടന്ന ശക്തിപ്രകടനങ്ങള്‍ക്ക് അണിനിരന്നത്.  എന്നിട്ടും ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാവിക കരുത്തു തെളിയിക്കലായി ഇത്. 10,000 നാവികരും 48 യുദ്ധകപ്പലുകളും 76 യുദ്ധവിമാനങ്ങളും അഭ്യാസപ്രകടനങ്ങളില്‍ പങ്കാളികളായി. ശക്തിപ്രകടനത്തിന്  സാക്ഷിയായി കമാന്‍ഡര്‍‌ ഇന്‍ ചീഫ് കൂടിയായ പ്രസിഡന്റ് ഷി ജിങ്പിങ് മുഴുവന്‍ സമയവും സൈനികര്‍ക്കൊപ്പം ചേര്‍ന്നു. യുദ്ധകപ്പലുകളില്‍ ഭീമനായ ചാങ്ഷായില്‍  സൈനികവേഷത്തിലെത്തായണ് ഷി പ്രകടനങ്ങള്‍ക്ക് നേത‍ൃത്വം നല്‍കിയത്. 

അഭ്യാസപ്രകടനങ്ങള്‍ക്ക്  ആദ്യം അണിനിരന്നത്  മുങ്ങികപ്പലായിരുന്നു. പ്രതിരോധ രംഗത്തെ  ശക്തിവിളിച്ചോതി യുദ്ധകപ്പലുകള്‍ പിന്നാലെ യെത്തി.  നാവികസേനയുടെ അഭിമാനമായ വിമാനവാഹിനികപ്പല്‍ ലിയോണിങ് മുന്‍നിരയില്‍  (LIAONING)സ്ഥാനംപിടിച്ചു. കടലില്‍ മാത്രമല്ല ആകാശത്തും കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് കാട്ടി  ഷെന്‍യാങ്(SHENYANG)ജെ.15 യുദ്ധവിമാനങ്ങള്‍  കപ്പലില്‍ നിന്ന് പറന്നുയര്‍ന്നു യുദ്ധക്കപ്പലില്‍  ഭക്ഷണം കഴിച്ചശേഷം പ്രസിഡന്റ്  സൈനികരെ    അഭിസംബോധന ചെയ്ത് സംസാരിച്ചു.  ഈ ശക്തിപ്രകടനത്തിന്‍റെ ഉദ്ദേശമെന്ത് എന്ന ചോദ്യത്തിനുള്വ ഉത്തരം പ്രസിഡന്‍റിന്‍റെ വാക്കുകളില്‌ ഉണ്ടായിരുന്നു. .തന്ത്രപ്രധാന   മേഖലയായ ദക്ഷിണ ചൈനാ കടലില്‍ ചൈന മാത്രമാണ് അവകാശി എന്ന് ലോകം  തിരിച്ചറിയണം  .  ദക്ഷിണ ചൈനക്കടലിലെ  കൈകടത്തല്‍ ഒഴിവാക്കണം എന്ന് അമേരിക്കയ്ക്ക് കൃ‍ത്യമായ താക്കീതും കൊടുത്തു ഷി.  കഴിഞ്ഞ ഏതാനും നാളുകളായി  ദക്ഷിണ ചൈനക്കടലില്‍ അമേരിക്കന്‍ സാന്നിധ്യം സജീവമാണ്.

യുഎസ്എസ് തിയഡോര്‍ റൂസ്്്വെല്‍റ്റ്, യുഎസ്എസ് കള്‍ വിന്‍സണ്‍ എന്നീ പടക്കപ്പുലകള്‍ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. അമേരിക്കയെ കൂട്ടുപിടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരിക്കനുന്ന തായ്‌വാനും ആയുധങ്ങള്‍ ഉപയോഗിച്ച് തല്‍സമയം നടത്തിയ നാവികശക്തി പ്രകടനത്തിലൂടെ  മുന്നറിയിപ്പ് നല്‍കി   ചൈന. രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു ചൈന തയ്യാറാണെന്നും നേരത്തെതന്നെ ഷി വ്യക്തമാക്കിയിരുന്നു.  അതിര്‍ത്തി സംരക്ഷണത്തിനപ്പുറം  ചൈനീസ്    നാവികസേനയ്ക്ക് കരുത്തേറിയിരിക്കുന്നു എന്ന് ഈ അഭ്യാസപ്രകടനങ്ങള്‌ തെളിയിച്ചു. ശക്തിപ്രകടനത്തോ‌ട് അമേരിക്ക പ്രതികരിച്ചില്ല.  സാധാരണ അഭ്യാസ പ്രകടനങ്ങള്‍ മാത്രമാണെന്ന്  തായ്‌വാന്‍ . ഏതായാലും   കലുഷിതമായ ലോകാന്തരീക്ഷത്തില്‍ സര്‍വസജ്ജമാണ് ചൈനീസ് നാവികസേനയെന്ന് വ്യക്തമാക്കുന്നതായി അഭ്യാസപ്രകടനം.

MORE IN WORLD
SHOW MORE