ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എഫ്.ബി.ഐ ഡയറക്ടറുടെ പുസ്തകം

trump-book-t
SHARE

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ പുസ്തകം. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്‍റാണ് ട്രംപ് എന്ന് പറയുന്ന കോമി, ധാര്‍മികമായി ആ സ്ഥാനത്തിരിക്കാന്‍ ട്രംപിന് യോഗ്യതയില്ലെന്നും അഭിപ്രായപ്പെടുന്നു. 

A HIGHER LOYALTY, TRUTH, LIES AND LEADERSHIP, ജെയിംസ് കോമിയുടെ പുസ്തകം ഡോണള്‍ഡ് ട്രംപിന് സമ്മാനിക്കുന്ന വെല്ലുവിളി ചെറുതല്ല.  പ്രസിഡന്‍റും റഷ്യന്‍ ലൈംഗികത്തൊഴിലാളികളമായുള്ള ഇടപാടുകള്‍ മുതല്‍ അന്വേഷണം അട്ടിമറിക്കാനുള്ള ഇടപെടല്‍ വരെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.       അമേരിക്കന്‍ ഭരണഘടനാസ്ഥാപനങ്ങളെ  വിഴുങ്ങുന്ന കാട്ടുതീയാണ് ട്രംപിന്‍റെ ഭരണമെന്ന് കോമി കുറ്റപ്പെടുത്തുന്നു. എഫ്ബിഐ ‍ഡയറക്ടര്‍ എല്ലാ അര്‍ഥത്തിലും  തന്നോട് പൂര്‍ണ വിശ്വസ്ഥനായിരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു.  ലൈംഗികത്തൊഴിലാളികളുമൊത്തുള്ള വിഡിയോ ഉപയോഗിച്ച് റഷ്യക്കാര്‍ തന്നെ ബ്ലാക്മെയില്‍ ചെയ്യുമെന്ന് പ്രസിഡന്‍റ് ഭയപ്പെട്ടിരുന്നു.

എഫ്ബിഐ ഡയറക്ടര്‍ സ്ഥാ  നത്തുനിന്ന് പുറത്താക്കപ്പെട്ട സാഹചര്യവും കോമി വിശദീകരിക്കുന്നു. പുസ്തകത്തിനെതിരെ രൂക്ഷവമിര്‍ശനവുമായി ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ സജീവമായി.  കോമി കള്ളനും കാപട്യക്കാരനുമാണെന്ന് പ്രസിഡന്‍റ് ആരോപിച്ചു.. ആരാണ് കള്ളനെന്ന്  പുസ്തകം വായിക്കുന്ന അമേരിക്കന്‍ ജനത തീരുമാനിക്കെട്ടെയെന്ന് കോമി പ്രതികരിച്ചു. പുസ്തകം പുറത്തിറങ്ങിയോതടെ ട്രംപിന്‍റെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായെന്ന് മാധ്യമ സര്‍വെകള്‍ പറയുന്നു.

MORE IN WORLD
SHOW MORE