യുദ്ധക്കാലം അരികെ; പ്രകോപനം വെടിയണം: ലോകരാജ്യങ്ങളോട് യു.എന്‍

syria-2
SHARE

സിറിയയിലെ സംഭവങ്ങളില്‍ പ്രകോപിതരാകരുതെന്ന് ലോകരാജ്യങ്ങളോട് യു.എന്‍ ആവശ്യപ്പെട്ടു. സിറിയയിലെ സ്ഥിതി ലോകസമാധാനത്തിന് തന്നെ ഭീഷണിയാണന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു. പ്രകോപനങ്ങളുടെ ആദ്യഫല‌ം സിറിയന്‍ ജനതയുടെ കഷ്ടത വര്‍ധിപ്പിക്കുമെന്നതാണ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. സിറിയയിലെ സംഭവ വികാസങ്ങൾ രണ്ടാം ശീതയുദ്ധത്തിന് വഴിയൊരക്കുന്നവയാണന്ന് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 

റഷ്യയെ വെല്ലുവിളിച്ച് സിറിയയില്‍ അമേരിക്ക ആക്രമണം നടത്തിയ പശ്ചാതലത്തിലാണ് യുഎന്നിന്റെ പ്രതികരണം. സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും വ്യോമാക്രമണം നടത്തിയിരുന്നു. ബഷാര്‍ അല്‍ അസദിന്റെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും കൃത്യമായ ലക്ഷ്യങ്ങളിലാണ് ആക്രമണം നടന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്സില്‍ ഉഗ്രസ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.   

എന്നാൽ ആക്രമണങ്ങളെ സേന ചെറുത്തതായി സിറിയ അവകാശപ്പെട്ടു. സൈനിക നടപടിയുടെ പ്രത്യാഘാതം അമേരിക്ക നേരിടേണ്ടിവരുമെന്ന് അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്്ളാഡിമിര്‍ പുടിനെ അപമാനിക്കുന്ന നടപടിയാണ് അമേരിക്കയുടേതന്നും ഇത് സ്വീകാര്യമല്ലെന്നും സ്ഥാനപതി വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE