കറുത്ത പുകയില്‍ കരയുന്ന ഗാസ

lk-gaza-black-t
SHARE

ഗാസ വീണ്ടും  പുകയുകയുകയാണ്.  സമാധാനശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും കൊണ്ടും കൊടുത്തും ഇസ്രയേല്‍  പലസ്തീന്‍ സംഘര്ഷം തുടരുന്നു.  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 31 പലസ്തീനികളാണ് ഇസ്രയേല് സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെടത്. അതിര്‍ത്തി   വേലി പൊളിച്ച് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് വെടിവച്ചതെന്ന് ഇസ്രയേല് പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു മാധ്യമപ്രവര്ത്തകനും ഉള്‍പ്പെടുന്നു.

മാനംമുട്ടെ ഉയരുന്ന ഈ കറുത്ത പുകയാണ്  ഗാസയില് ഇസ്രയേല് പാലസ്തീന് അതിര്ത്തികള് നിര്ണയിക്കുന്നത്. ഈ പുകമലയെ മറയാക്കിയാണ്  ഇരു രാജ്യങ്ങള്ക്കുമിടയിലെ തീരാത്ത സംഘര്ഷം. HOLD 1976 ൽ വടക്കൻ ഇസ്രയേലിൽ ഭൂമി അവകാശസമരവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ ആറ് അറബ് പൗരൻമാർ കൊല്ലപ്പെട്ടതിന്റെ ഓർമപുതുക്കി വർഷംതോറും നടക്കാറുള്ള 'ഭൂമിദിനാ'ചരണത്തിനിടെയുണ്ടായ വെടിവയ്പാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. 38 വർഷത്തെ അധിനിവേശത്തിനുശേഷം 2005ൽ ഇസ്രയേൽ സൈന്യം പിൻവാങ്ങിയ ഗാസയില്‍ റാലിക്കായി പലസ്തീൻ പൗരൻമാർ ഒത്തുചേർന്നു. GREAT MARCH OF RETURN എന്ന് പേരില് പതിനായിരകണക്കിന് പലസ്തീന് പൗരന്മാര്‍ ഗാസ അതിര്ത്തിയിലേക്ക് നീങ്ങി.  ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു പോകാൻ അഭയാർഥികളെ അനുവദിക്കണമെന്നായിരുന്നു പ്രകടനക്കാരുടെ ആവശ്യം.മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ ഹമാസ് പോരാളികളാണെന്ന് ആരോപിച്ച ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു. 

18 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 1400ലധികം പേര്‍ക്ക് പരുക്കേറ്റു. സമാധാനപരമായി പ്രതിഷേധിച്ചവര്ക്കുനേരെ  ഇസ്രയലി സൈന്യം ഒരു പ്രകോപനവുമില്ലാതെ നിറയൊഴിച്ചെന്നും രാജ്യാന്തര യുദ്ധനിയമങ്ങള്‍ കാറ്റി‍ല്‍ പറത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടെന്നും പലസ്തീന് ഭരണകൂടം ആരോപിച്ചു. പ്രതിഷേധസൂചകമായി 20,000 പലസ്തീനികള്‍ അതിര്‍ത്തിയില്‍ അണിനിരന്നു. വേലിപൊളിക്കാനുള്ള ശ്രമം തങ്ങളുടെ രാജ്യത്തിന്‍റെ പരമാധികാരം അട്ടിമറിക്കാനുള്ള നീക്കമെന്നും ചെറുക്കുമെന്നും ഇസ്രയേല്‍. 

ആളിപ്പടര്‍ന്ന തീയും പുകയും മറയാക്കി ചെറുസംഘങ്ങള്‍ വീണ്ടും അതിര്‍ത്തിയിലേയ്ക്ക്. ഇക്കുറി ഇസ്രയേലി സൈന്യം ടിയര് ഗ്യാസും സ്റ്റീല്‍ പെല്ലറ്റുകളും  പ്രയോഗിച്ചു.സംഘര്‍ഷം മുറുകിയതോടെ രണ്ടാം വെടിവയ്പ്. പലസ്തീന്‍ ഐന്‍   മീഡിയ ക്യാമറമാന്‍ യാസര്‍ മുര്‍ത്തജ ഉള്‍പ്പെടെ  ഏഴുപേര് കൊല്ലപ്പെട്ടു.  മാധ്യമപ്രവര്‍ത്തകന്‍ എന്ന് വ്യക്തമായിട്ടും സൈന്യം  നിറയൊഴിക്കുകയായിരുന്നുവെന്ന് സഹപ്രവര്ത്തകര് ആരോപിച്ചു. അതായത് ഏകപക്ഷീയമായ കൊലപാതകങ്ങള്‍ക്ക് നേരെ  പ്രതിഷേധിച്ചവരെ വീണ്ടും കൊന്നൊടുക്കി ഇസ്രയേലി സൈന്യം. 

ഇസ്രയേലില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് മടങ്ങിവരവിന് അവസരമൊരുക്കണമെന്നാണ് ഹമാസിന്‍റെ ആവശ്യം. ഇപ്പോള്‍ ഈ ആവശ്യവുമായി പ്രക്ഷോഭത്തിനിറങ്ങുന്നതിന്‍റെ പ്രധാനകാരണം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ജറൂസലേം പ്രഖ്യാപനമാണ്. കിഴക്കന്‍ ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള നീക്കം പലസ്തീനികള്‍ക്കുണ്ടാക്കുന്ന അമര്‍ഷത്തെ കൃത്യമായി ഉപയോഗിക്കുകയാണ് ഹമാസ്. 

ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് വലിയ പ്രതിഷേധപ്രകടനങ്ങളാണ് ഗാസയില്‍ അരങ്ങേറിയത്.  പലസ്തീൻ – ഇസ്രയേൽ തർക്കത്തിൽ  2002 മുതൽ യുഎസ് സ്വീകരിച്ചു പോരുന്ന ദ്വിരാഷ്ട്ര പരിഹാരം എന്ന നയത്തില്‍ നിന്നുള്ള സമ്പൂര്‍ണ വ്യതിചലനം ഗാസയെ വീണ്ടും സംഘര്‍ഷഭൂമിയാക്കി. ജനങ്ങളെ ശാന്തരാക്കുന്നതില്‍ പലസ്തീന്‍ ഭരണകൂടവും പരാജയപ്പെട്ടു. ഗാസ ഭരിക്കുന്ന ഹമാസ് പലപ്പോഴും എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ജറൂസലേം നഷ്ടപ്പെട്ടാല്‍ പലസ്തീന്‍റെ അസ്തിത്വം നഷ്ടമാവുമെന്ന ആവര്‍ത്തിച്ചുള്ള ഹമാസ് പ്രചാരണം ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കി. 

ജറൂസലേം മാത്രമല്ല ഗാസയെ അസ്വസ്ഥമാക്കുന്നത്. 225 സ്ക്വയര്‍ കിലോമീറ്ററില്‍ 20 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ഗാസ മുനമ്പ് വാസ്തവത്തില്‍ ഒരു തുറന്ന ജയില്‍ ആണ്. സര്‍വത്ര ഉപരോധം. ദശകങ്ങളായി തുടരുന്ന ഇസ്രയേല്‍ ഉപരോധത്തിന് പുറമെയാണ് ഈജിപ്തും ഉപരോധം ഏര്‍പ്പെടുത്തിയത്.  ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഭരണകൂടങ്ങവ്‍ തമ്മിലുള്ള തര്‍ക്കവും ബന്ദിയാക്കുന്നത് സാധാരണജനങ്ങളെ തന്നെ.   ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാത്ത, തൊഴിലില്ലായ്മയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍. ഇവരോടാണ് ഇസ്രയേലിനു മേല്‍ അവകാശം ചോദിച്ച് പ്രകടനം നടത്താന്‍ ഹമാസ് ആവശ്യപ്പെട്ടത്. സ്വാഭവികമായും ജനവികാരം അണപൊട്ടിയൊഴുകി. 1948ലെ അറബ് ഇസ്രയേല്‍ യുദ്ധത്തില്‍ അഭയാര്‍ഥികളായവരുടെ പിന്‍തലമുറക്കാരാണ് ഗാസ നിവാസികളില്‍ ഏറെയും. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‌ക്ക് തുടക്കമിട്ടത് ആര് എന്നതില്‍ തികച്ചും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഹമാസ് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തെ ചെറുക്കുകമാത്രമാണ് ചെയ്തതെന്ന് ഇസ്രയേല്‍ ആണയിടുന്നു. സ്വതന്ത്രാന്വേഷണത്തിലൂടെ മാത്രമെ യാഥാര്‍ഥ്യം പുറത്തുവരൂ. പക്ഷേ അന്വേഷണം നടത്താനുള്ള യുഎന് നീക്കത്തിന് അമേരിക്ക ആദ്യമെ തടയിട്ടു. 

ഹമാസ് തീവ്രവാദസംഘടനയാണെന്നും കുറ്റകൃത്യങ്ങള്‍ പതിവാക്കിയവരാണെന്നും ഇസ്രയേല്‍ ചൂണ്ടക്കാട്ടുന്നു. പക്ഷേ 2009ലെ ഗാസ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച യുഎന്‍ സമിതി ഇസ്രയേലും തുല്യകുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. ഗാസ  വെടിവയ്പ്പിനെതിരെ ലോകമെങ്ങും പ്രതിഷേധപ്രടനങ്ങള്‍ നടന്നു. പ്രത്യേകിച്ചും അറബ്്ലോകം ശക്തമായാണ് ഇസ്രയേല്‍ നടപടിയോട് പ്രതികരിച്ചത്. സ്വതന്ത്ര അന്വേഷണമാണ് ഏവരും ആവശ്യപ്പെടുന്നത്. അതിന് തടയിടുന്ന യുഎസ് ഇസ്രയേല്‍ സഖ്യം രാജ്യാന്തരസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് വിമര്‍ശനമുയരുന്നു. സ്വതന്ത്രഅന്വേഷണം പുറത്തുകൊണ്ടുവന്നേക്കാവുന്ന കയ്പേറിയ യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്വാഭാവികമായും സംശയിക്കാം. സ്വതന്ത്രനിരീക്ഷകര്‍ ചൂണ്ടിക്കാണി്ക്കുന്ന ചില വസ്തുതകള്‍ ഇങ്ങനെയാണ്. 

ഒന്ന്, നിരപരാധികളായ നല്ല ശതമാനം ജനങ്ങളും മനുഷ്യാവകാശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയുള്ള ഉപരോധങ്ങളുടെ ഇരകളാകുന്നുണ്ട് ഗാസയില്‍. രണ്ട്, ഇസ്രയേലി സൈന്യത്തിന്‍റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരെല്ലാം ഗാസ അതിര്‍ത്തിക്കുള്ളില്‍ തന്നെയാണ് മരിച്ചുവീണത്. അതായത് പ്രക്ഷോഭകാരികള്‍ വേലിപൊളിച്ചെന്ന വാദം പൊളിയും. മൂന്ന്, യുദ്ധത്തിനുവരുന്ന ശത്രു സൈന്യത്തിനു നേരെ പ്രയോഗിക്കുംപോലെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്ത്, അത് ഒരു പ്രക്ഷോഭത്തെ നേരിടുന്ന ശൈലിയില്‍ ആയിരുന്നില്ല. ഏരെ സങ്കീര്‍ണമാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം. പരിഹാരം ഏറെ അകലെയും. പക്ഷേ മനുഷ്യജീവന്‍റെ വില വലുതാണ്. ഈയാംപാറ്റകളെപ്പോലെ മനുഷ്യരെ കൊന്നൊടുക്കാന്‍ ആരെങ്കിലും ഇറങ്ങിപുറപ്പെടുന്നുണ്ടെങ്കില്‍ അതിന് തടയിടാന്‍ രാജ്യാന്തരസമൂഹം തയാറായെ മതിയാവൂ. അല്ലെങ്കില്‍ യുഎന്‍ അടക്കമുള്ള രാജ്യാന്തരവേദികള്‍ വെറും നോക്കുകുത്തികളാണെന്ന് പറയേണ്ടി വരും. 

ഇസ്ലാമിക് സ്റ്റേറ്റ് മടങ്ങിവരുമോ ? ഇറാഖിലെയും സിറിയയിലെയും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണിത്. തീവ്രവാദത്തിന് വളരാന്‍ അനുകൂല സാഹചര്യങ്ങള്‍ ഇപ്പോഴും തുടരുനന്നു എന്ന യാഥാര്‍ഥ്യം അവരുടെ മുന്നിലുണ്ട്. 

സിറിയയിലെ ഗൂട്ട. പലതവണലോകത്തിലെ ഏറ്റവും ഹീനമായയുദ്ധമുറയ്ക്ക്, രാസായുധപ്രയോഗത്തിന് വിധേയരായി വിമതരെന്ന് വിളിക്കപ്പെടുന്ന     ഈ ജനത. രാസായുധം പ്രയോഗിക്കുന്നത് സിറിയന്‍ സര്‍ക്കാര്‍ തന്നെയെന്ന് അമേരിക്ക ആരോപിക്കുമ്പോള്‍ അല്ലെന്ന് ബാഷര്‍ അല്‍ അസദ് ആണയിടുന്നു. രാസായുധപ്രയോഗമെന്നത് നാടകമാണെന്ന് റഷ്യ അസദിനെ പിന്തുണച്ച് പറയുന്നു. ഏതായാലും ചുരുങ്ങിയ നാള്‍കൊണ്ട് ഒരുലക്ഷത്തിലധികം മനുഷ്യര്‍ ഗൂട്ടയില്‍ നിന്ന് പലായനം ചെയ്തു. അല്ലെങ്കില്‍ സര്‍ക്കാര്‍ പുകച്ചുചാടിച്ചു. SOT TRUMP ON SYRIA രണ്ടായിരം അമേരിക്കന്‍ സൈനികരെ സിറിയയില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് പ്രസിഡന്‍റ് ട്രംപ് ഉന്നതഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. പക്ഷേ മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന് നിലപാട് തിരുത്തേണ്ടി വന്നു. ഗൂട്ടയിലെ രാസായുധം പ്രയോഗം പ്രസിഡന്‍റിന് നിലനില്‍ക്കുന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി. മാത്രമല്ല അമേരിക്കന്‍ പിന്‍മാറ്റം ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് രാജ്യാന്തരനിരീക്ഷകര്‍ വിലയിരുത്തുന്നു.  അസദിന്‍റെ ക്രൂരതകള്‍ ഭീകരസംഘടനകള്‍ക്ക് വീണ്ടും തഴച്ചു വളരാന്‍ അനുകൂലം സാഹചര്യം സൃഷ്ടിക്കുകയാണ്. ഇസ്്ലാമിക് സ്റ്റേറ്റില്‍ നിന്ന് തിരിച്ചുപിടിച്ച മേഖലകളേറെയും അമേരിക്കന്‍ നിയന്ത്രണത്തിലാണ്, അല്ലെങ്കില്‍ അമേരിക്ക നിയോഗിച്ച പ്രാദേശിക ഭരണകൂടങ്ങളുടെ കീഴിലാണ്. അവ നിലനിര്‍ത്തണമെങ്കില്‍ ,എല്ലാമുപേക്ഷിച്ച് പലായനം ചെയ്ത മനുഷ്യര്‍ക്ക് മടങ്ങിവരവിനുള്ള അവസരമൊരുക്കണമെങ്കില്‍ സഖ്യസേന തുടരുന്നതാവും ഉചിതമെന്ന് യുഎസ് സൈനികനേതൃത്വം അഭിപ്രായപ്പെടുന്നു. പിന്‍വാങ്ങല്‍ സമ്മാനിക്കുന്ന തിരിച്ചടിക്ക് ഇറാഖ് എന്ന ഉദാഹരണം അമേരിക്കയ്ക്ക് മുന്നിലുണ്ട്. 2011ല്‍ ഇറാഖിലെ ജിഹാദികളുടെമേല്‍ വിജയം അവകാശപ്പെട്ട് സഖ്യസേന പിന്‍വാങ്ങി. മൂന്നുവര്‍ഷത്തിനിപ്പുറം ഇസ്്ലാമിക് സ്റ്റേറ്റ് എന്നപേരില്‍ കൂടുതല്‍ കരുത്തരായി ജിഹാദികള്‍ മടങ്ങിയെത്തി. കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കി. ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍, കൊടുംഭീകരതയുടെ പുത്തന്‍അവതാരങ്ങള്‍  ലോകത്തിന് ഭീഷണിയാവാതിരിക്കാന്‍ സിറിയയിലും ഇറാഖിലും കരുത്തുറ്റ ഭരണകൂടങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അത് ലോകത്തിന്‍റെയാകെ ഉത്തരവാദിത്തമാണ്.  

MORE IN WORLD
SHOW MORE