ഭൂമിയില്‍ പുതിയ ഭൂഖണ്ഡപ്പിറവി? ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു, വിഡിയോ

Suswa-Rift.jpb
SHARE

ലോകം തികഞ്ഞ ആകാംക്ഷയോടെയാണ് ഇൗ വാര്‍ത്ത കേള്‍ക്കുന്നത്. ഭൂമിയില്‍ പുതിയ ഭൂഖണ്ഡത്തിന്റെ പിറവിക്ക് ആക്കം കൂട്ടുന്നതിനുള്ള വിവരങ്ങളാണ് ആഫ്രിക്കയില്‍ നിന്ന് പുറത്തുവരുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതായിട്ടാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ശാസ്ത്രം കരുതിയതിനേക്കാള്‍ വേഗത്തിലാണ് ഇൗ പ്രക്രിയ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കെനിയയിലെ മായ്മാഹിയു നരോക് ദേശീയപാതയെ വിഭജിച്ചുകൊണ്ടാണ് 700മീറ്റര്‍ നീളത്തില്‍ 50അടി ആഴത്തില്‍ 20മീറ്റര്‍ വീതിയിലാണ് വലിയ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. വിള്ളല്‍‌ സംഭവിച്ച സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. 

ആഫ്രിക്കന്‍ കൊമ്പ് എന്ന് അറിയപ്പെടുന്ന കെനിയ, സൊമാലിയ,ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അതിവേഗം വേര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഭൂമിക്കടിയിലെ അഗ്നിപര്‍വതങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് ഇൗ വിള്ളല്‍ രൂപപ്പെട്ടതെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. വൈകാതെ കെനിയ, താന്‍സാനിയ,സൊമാലിയ,എത്തോപ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ഭൂഖണ്ഡമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

africa1

എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇപ്പോള്‍  വിള്ളല്‍ സംഭവിച്ച ഭാഗത്ത് ഇന്ത്യന്‍ മഹാസമുദ്രം ഇരച്ചുകയറുമെന്നാണ് വിലയിരുത്തുന്നത്. പ്രധാനമായും ഒന്‍പതു പാളികളാണ് ഭൂമിക്കുള്ളതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതില്‍ ആഫ്രിക്കന്‍ പാളിയാണ് ഇപ്പോള്‍ രണ്ടായി പിളര്‍ന്നുകൊണ്ടിരിക്കുന്നത്.

MORE IN WORLD
SHOW MORE