അനുവാദമില്ലാതെ കയറി പയ്യനെ ചുംബിച്ചു; പീഡനമെന്ന് ട്വിറ്റര്‍ലോകം, വിഡിയോ

katty-perry
SHARE

റിയാലിറ്റി ഷോയ്ക്കിടെ വിധികർത്താവായ കാറ്റി പെറി മത്സാർഥിയെ ചുബിംച്ചത് വിവാദമായി. തനിക്കിത് വളരെ അസ്വസ്ഥത ഉളവാക്കിയെന്നാണ് യുവാവിന്റെ വാദം. അതിനാൽ തന്നെ ഇത് പീഡന വകുപ്പിൽ പെടുമെന്നും സമൂഹമാധ്യമങ്ങളില്‍ വാദമുയരുന്നുണ്ട്. മത്സരാർഥിയായ ബെൻജമിൻ ഗ്ലേസ് തന്നെയാണ് ഇൗ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 

സംഗീത പരിപാടിയായ അമേരിക്കൻ ഐഡലിലാണ് ഇൗ സംഭവം അരങ്ങേറിയത്. ഒക്കലാമയിൽ നിന്നുള്ള മത്സരാർഥിയായിരുന്നു ബെൻജമിൻ. ജീവിതത്തിൽ ആരും ഇന്നുവരെ തന്നെ ചുംബിച്ചിട്ടില്ലെന്ന് യുവാവ് പറയുന്നു. താനൊരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും തന്റെ ആദ്യ പ്രണയിനിക്ക് നൽകാൻ വച്ചിരുന്ന ചുംബനമാണ് കാറ്റി സ്വന്തമാക്കിയതെന്നും യുവാവ് പരിതപിക്കുന്നുണ്ട്. തന്നോട് ചുംബിച്ചോട്ടെ എന്നു ചോദിച്ചാൽ വേണ്ടെന്ന് പറയുമായിരുന്നെന്നും ഗ്ലേസ് വ്യക്തമാക്കുന്നു. അനാവശ്യ ചുംബനം എന്ന പേരിൽ ഇൗ വിഡിയോ യുഎസിൽ പ്രചരിക്കുന്നുണ്ട്. 

MORE IN WORLD
SHOW MORE