പരീക്ഷച്ചൂട് ഇനി പാർക്കിലാക്കാം..!

maldives-students-1
SHARE

ഈ ചൂടുകാലം കുട്ടികൾക്ക് പരീക്ഷക്കാലവുമാണ്. കൊടും ചൂടിൽ ക്ലാസ് മുറികളിലെ പഠനം ഒരു പാർക്കിലേക്ക് മാറ്റിയാലോ? മാലദ്വീപിലെ സ്കൂളുകളിലാണ് ക്ലാസ് മുറികളിലെ വിരസത മാറ്റാൻ പാർക്കിലെ പഠനം .

   

 അമിനിയ സ്കൂളിലെ ഒമ്പതാം ക്ലാസുകാർ കെമിസ്ട്രി ക്ലാസ് കേൾക്കുകയാണ്. സ്കൂളിന് തൊട്ടടുത്തുള്ള രസ്റാണി ബഗീച്ച പാർക്കിലാണ് ഈ ക്ലാസ്. പാർക്കിലെ ക്ലാസ് മുറി, പഠനം രസകരമാക്കുന്നെന്ന് കുട്ടികൾ. കെമിസ്ട്രി കേട്ട് ബോറടിച്ചാൽ അൽപം പാട്ടുകേൾക്കാം. പാട്ടും കിളിനാദവും കേട്ട് ,സന്ദർശകരെയും കണ്ടുള്ള പഠനം കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതെന്ന് ടീച്ചറുടെ സാക്ഷ്യം. പിന്നെയും കുറേപ്പേർ പുസ്തകവുമായി പാർക്കിലുണ്ട്. 

ചിലരെല്ലാം വായനയിൽ മുഴുകിയിരിക്കുകയാണ്. ഇങ്ങനെ തനിച്ചിരുന്ന് പഠിക്കാൻ ഒന്നും പേടിക്കേണ്ടതില്ലെന്നും കുട്ടികൾ. ശല്യപ്പെടുത്താനോ തുറിച്ചു നോക്കാനോ ആരും വരില്ലെന്ന് ഇവരുടെ മുഖത്തെ ആത്മവിശ്വാസം സാക്ഷ്യപ്പെടുത്തുന്നു.

MORE IN WORLD
SHOW MORE