ചികിത്സ രംഗത്ത് മാറ്റത്തിന് വഴി തുറന്ന് ബ്രെയിന്‍ മെഷീൻ

brain-mechine
SHARE

ആധുനിക ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറന്ന് ബ്രെയിന്‍ മെഷീന്‍. ഓട്ടിസം ബാധിച്ചവര്‍ക്ക് പരിശീലനം നല്‍കുന്നതിനടക്കം ബ്രെയിന്‍ മെഷീന്‍ ഉപയോഗിക്കാം. ഹൃദയാഘാതം നേരത്തെ അറിയാനുള്ള നാനോ ബയോ സെന്‍സര്‍ എന്ന ഉപകരണത്തിനും സാധ്യതകളേറുകയാണ്.

അമേരിക്കയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോടെക്നോളജിയാണ് ബ്രെയിന്‍ മെഷീനും നാനോ ബയോ സെന്‍സറും വികസിപ്പിച്ചെടുത്തത്. നെറ്റിയോട് ചേര്‍ത്തുവെക്കുന്ന ബ്രയിന്‍ മെഷീന്‍ ഇ.ഇ.ജി തരംഗങ്ങളെ വേര്‍തിരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റോബോര്‍ട്ടിലേക്കെത്തിക്കും. ചിന്തകള്‍ക്കനുസരിച്ചും, കണ്ണിന്‍റെ  ചലനങ്ങള്‍ക്കനുസരിച്ചും റോബോര്‍ട്ട് പ്രവര്‍ത്തിക്കും. 

തുണിയില്‍ ഘടിപ്പിക്കാവുന്ന നാനോ ബയോ സെന്‍സര്‍ ഹൃദയാഘാതമടക്കമുള്ള അപകടങ്ങളെ കുറിച്ചടക്കം മുന്നറിയിപ്പ് നല്‍കും. സാങ്കേതികവിദ്യ ഇന്ത്യയില്‍ സജീവമാക്കാന്‍ ചെന്നൈയിലെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി ജി.ഐ.എന്‍.ടി ധാരണപത്രം ഒപ്പുവച്ചു.

MORE IN WORLD
SHOW MORE