മൂന്നാം നില, വീഴുന്ന കുട്ടി, രക്ഷകനായി പൊലീസുകാരൻ- വിഡിയോ

egyptian-boy
SHARE

കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീഴുന്ന അഞ്ചുവയസ്സുകാരന് രക്ഷകനായി പൊലീസുക‌ാരൻ.  ഈജിപിതിലെ തെക്കൻനഗരമായ അസിയുറ്റിൽ, അപാർട്മെന്റ് ബാൽക്കണിയിൽനിന്നു കാൽവഴുതി തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ട്, സമീപത്തെ ബാങ്കിനു കാവൽ നിൽക്കുകയായിരുന്ന മൂന്നു പൊലീസുകാർ ഓടിവരികയായിരുന്നു.

വഴിയരികിൽ കിടന്ന പരവതാനിയെടുത്ത് നിവർത്തിപ്പിടിക്കാൻ കഴിയുംമുൻപേ കുട്ടി താഴെ വീണു. ശ്രദ്ധയോടെ നിന്ന പൊലീസുദ്യോഗസ്ഥൻ കുട്ടി നിലത്തടിച്ചുവീഴാതെ കൈകളിൽ താങ്ങി. കുട്ടിക്കു പരുക്കില്ലെങ്കിലും അവനെ പിടിക്കുന്നതിനിടെ പരുക്കേറ്റ പൊലീസുദ്യോഗസ്ഥനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു.

സംഭവത്തിന്റെ വിഡിയോ ഈജ്പിപ്ത് ആഭ്യന്തര മന്ത്രാലയമാണു പുറത്തുവിട്ടത്. കുട്ടിയെ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട പൊലീസുകാരന് അഭിനന്ദന പ്രവാഹമാണിപ്പോൾ.

MORE IN WORLD
SHOW MORE