പേരക്കുഞ്ഞ് സ്വന്തം ഗര്‍ഭപാത്രത്തില്‍, ഒരമ്മൂമ്മയുടെ അപൂര്‍വാനുഭവം..!

patty-baby
SHARE

ഒരു അമ്മൂമ്മയ്ക്കു തന്റെ ജീവിതം ആഘോഷിക്കാൻ ഇതിൽ പരം എന്തുവേണം ? വാർധക്യത്തിൽ സ്വന്തം മകന്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള ഭാഗ്യമാണ് പാറ്റി എന്ന അമ്മൂമ്മയ്ക്കു ലഭിച്ചത്. ടെക്സസിലാണ് സംഭവം. 

മകൻ കോഡിയ്ക്കും ഭാര്യ കെയ്‌ല ജോണിനും കുട്ടികളുണ്ടാകാൻ വിധിയില്ലായിരുന്നു. പതിനേഴാം വയസിൽ കെയ്‌ലയുടെ ഗർഭപാത്രം ഭാഗികമായി നീക്കം ചെയ്തതാണ് കാരണം. വാടക ഗർഭധാരണത്തിനു കുടുംബം തീരുമാനിച്ചു. ഇതിനുള്ള നടപടികളും തുടങ്ങി. എന്നാൽ മകന്റെ കുഞ്ഞ് മറ്റൊരാളുടെ വയറ്റിൽ വളരുന്നതിനോടു പാറ്റി യോജിച്ചില്ല. നിങ്ങളുടെ കുഞ്ഞിനെ എന്റെ വയറ്റിൽ വളർത്താമെന്നായിരുന്നു പാറ്റി പറഞ്ഞത്. കുടുംബം ഇക്കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും ചെയ്തു. ഒടുവിൽ പാറ്റിയുടെ ഉറച്ച തീരുമാനം എല്ലാവരും അംഗീകരിച്ചു. 

കെയ്‌ലയുടെ അണ്ഡവും കോഡിയുടെ ബീജവും പാറ്റിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. ആദ്യശ്രമം പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിൽ വിജയകരമായി. 2017 മേയ് മാസത്തിലായിരുന്നു പാറ്റി ഗർഭിണിയായത്. മകനും മരുമകളോടുമൊപ്പം നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. പ്രസവത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും അതെല്ലാം തരണം ചെയ്തു. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. പേരക്കുഞ്ഞിനെ കൺനിറയെ കണ്ടതിന്റെ ആവേശത്തിലാണ് പാറ്റിയും കുടുംബാംഗങ്ങളും. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.