ബി.ബി.സിക്ക് കാരി പകര്‍ന്ന പാഠം; ബി.ബി.സി ലോകത്തിന് പകര്‍ന്ന പാഠം

Carrie-Gracie1
SHARE

സ്ഥാപനത്തോട് കലഹിച്ച് രാജിവയ്ക്കുന്ന ജീവനക്കാരോട് പൊതുസമീപനം എന്താണ്?  ഇക്കാര്യത്തില്‍ സാമാന്യജനത്തിന്‍റെ ധാരണകളെയെല്ലാം അട്ടിമറിച്ചു ബിബിസി. ശമ്പളത്തിലെ ലിംഗവിവേചനത്തോട് പ്രതിഷേധിച്ച് ബിബിസി ചൈന എഡിറ്റര്‍ കാരി ഗ്രേസി രാജിവച്ച വിവരം ലോകം അറിഞ്ഞത് ബിബിസിയിലൂടെ തന്നെയാണ്. ടെലിവിഷന്‍ സ്ക്രീനിലൂടെ തന്നെ വിടവാങ്ങല്‍ ലോകത്തെ അറിയിക്കാനും കാരിക്ക് അവസരമൊരുക്കി ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍. ലിംഗസമത്വമെന്ന ലക്ഷ്യത്തിനായി പോരാടുന്ന വ്യക്തിയോടുള്ള ആദരവു പ്രകടിപ്പിക്കല്‍ കൂടിയായി തികച്ചും അസാധാരണമായ ഈ നടപടി.

ഒരേ ജോലിക്ക് സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത ശമ്പളം എന്നതുമാത്രമല്ല ബിബിസിയുടെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ചൊടിപ്പിച്ചത.് ശമ്പളംനിശ്ചയിക്കലിലെ കള്ളക്കളികളുമാണ്.  ബിബിസിയുടേത് നിയമവിരുദ്ധപ്രവര്‍ത്തിയാണെന്ന് ചൂണ്ടിക്കാണിച്ച കാരി, പ്രശ്നം പരിഹരിക്കാന്‍ മാനേജ്്മെന്‍റിന് കഴിയില്ലെന്നും സൂചിപ്പിച്ചു. വിശ്വാസ്യത, സത്യസന്ധത, ഉത്തരവാദിത്തം എന്നിവയില്‍ ബിബിസി പരാജയപ്പെട്ടെന്ന് 30 വര്‍ഷത്തെ തൊഴില്‍പരിചയമുള്ള മാധ്യമപ്രവര്‍ത്തക പറയുന്നു. ബിബിസിയുടെ ഏറ്റവും സമര്‍ഥരായ മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍പ്പെട്ട കാരി ഗ്രേസി റിപ്പോര്‍ട്ടറായും അവതാരകയായും തിളങ്ങി. ഇംഗ്ലിഷും മന്‍ഡ്രിനും ഒരുപോലം വഴങ്ങുന്ന കാരി പലപ്പോഴും പുരുഷസഹപ്രവര്‍ത്തകരെക്കാള്‍ മികച്ച പ്രകടനംനടത്തി ശ്രദ്ധേയയായി 


ബിബിസിയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് വേതനത്തിലെ ലിംഗവിവേചനത്തിനെതിരായ പ്രതിഷേധം ശക്തമായത്. 250 മേല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളും സ്ത്രീ, പുരുഷ ജീവനക്കാര്‍ക്കിടയിലെ വേതനവ്യത്യാസം പ്രസിദ്ധീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ബിബിസിയും ശമ്പളപട്ടിക പുറത്തുവിട്ടത.്  ഒരേ ജോലിക്ക് വനിതാജീവനക്കാരെക്കാള്‍ പുരുഷജീവനക്കാര്‍ ഏതാണ്ട് 9.3 ശതമാനം കൂടുതല്‍ വേതനം വാങ്ങുന്നെന്ന് പട്ടിക വ്യക്തമാക്കി. 500 ജീവനക്കാര്‍ സ്ത്രീകളാണെന്ന ഒറ്റക്കാരണംകൊണ്ട് തുല്യപദവിയിലുള്ള പുരുഷന്‍മാരെക്കാള്‍ കുറഞ്ഞശമ്പളം വാങ്ങുന്നു. ഉയര്‍ന്ന ശമ്പളം വാഹ്ങുന്ന ജീവനക്കാരില്‍ മൂന്നില്‍ രണ്ടും പുരുഷന്‍മാര്‍. 40 പ്രശസ്തവനിതാ ജീവനക്കാരികള്‍ തുറന്ന കത്തിലൂടെ സ്ഥാപന ഉടമകളോട് നിലപാട് മാറ്റം ആവശ്യപ്പെട്ടു. എന്നാല്‍ പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലെന്ന് കാരി ഗ്രേസി തന്‍റെ തുറന്ന കത്തില്‍ വ്യക്തമാക്കുന്നു.  

തന്‍റെ പോരാട്ടം അവതാരകര്‍ക്ക് വേണ്ടി മാത്രമല്ല  സ്ഥാപനത്തിലെ ഒാരോ സ്ത്രീയ്ക്കും വേണ്ടിയാണെന്ന് കാരി കത്തില്‍ പറയുന്നു. കാരിയുടെ കത്ത് പുറത്തെത്തിത്തിയതോടെ I STAND WITH CARRIE എന്ന ഹാഷ്ടാഗ് അവരെ പിന്തുണയ്ക്കുന്നവരുടെ സന്ദേശങ്ങള്‍കൊണ്ട് നിറഞ്ഞു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മാധ്യമപ്രവര്‍കര്‍ കാരി മുന്നോട്ടുവച്ച ആവശ്യത്തെ ശരിവച്ചു. 130 പേരുള്‍പ്പെടുന്നു ബിബിസി വുമണ്‍ ഇങ്ങനെ എഴുതി." കാരി ഗ്രേസിയെപ്പോലെ പ്രതിഭാസമ്പന്നയായ മാധ്യമപ്രവര്‍കയ്ക്കും ലിംഗസമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ രാജിവയ്ക്കേണ്ടി വരുന്നു എന്നത് ഖേദകരമാണ്. കാരിയെ ഞങ്ങവ്‍ പിന്തുണയ്ക്കുന്നു, വേതനത്തിലെ ലിംഗവിവേചനം എന്ന പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാകണം.  ഈ പിന്തുണ പണത്തിനുള്ള ആര്‍ത്തിയല്ല മറിച്ച് തുല്യതയ്ക്കുവേണ്ടിയുള്ള ദാഹമാണെന്ന് കാരി അഭിപ്രായപ്പെട്ടു.

2010ലെ ബ്രിട്ടിഷ് തുല്യത നിയമം   സ്ത്രീക്കും പുരുഷനും തുല്യവേതനം അനുശാസിക്കുന്നു. എന്നാല്‍ സ്ത്രീസമത്വത്തിന്‍റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ പോലും ശമ്പളകാര്യത്തില്‍ ഒളിച്ചുകളി തുടരുന്നു. മിക്ക വമ്പന്‍ സ്ഥാപനങ്ങളും തുല്യജോലിയ്ക്ക് തുല്യവേതനം നല്‍കാന്‍ തയാറല്ല. ഇത്  സബംന്ധിച്ച പരാതികള്‍ ഉയര്‍ന്നതോടെയാണ് വേതവവിവരം പ്രസിദ്ധപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത.്പക്ഷേ 9000 സ്ഥാപനങ്ങളില്‍ പകുതി എണ്ണഃം പോലും സുതാര്യതയ്ക്ക് തയാറായിട്ടില്ല. ഇതുവരെ പ്രസിദ്ധീകരിച്ച സ്ഥാപനങ്ങളിലാകട്ടെ 10 ശതമാനം മുതല്‍ 25 ശതമാനംവരെ വേതനവ്യത്യാസം വ്യക്തമാണ്. പുരുഷകേന്ദ്രീകൃതസമൂഹത്തിന്‍രെ പൊതുസംസ്കാരം, സ്ത്രീയുടെ കഴിവിനെ അംഗീകരിക്കാനുള്ള മടി, സ്വജനപക്ഷപാതം, ഇങ്ങനെ നിരവധി കാരണങ്ങവ്‍ ഈ അനീതിയ്ക്ക് കാരണമാകുന്നെന്ന് പഠനങ്ങള്‍ പറയുന്നു. കാരി ഗ്രേസിയുടെ രാജി ഒരു തുടക്കമാണെന്ന് തുല്യതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള കമ്മിഷന്‍ വിലയിരുത്തുന്നു. ഉന്നതസ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ തുറന്നപ്രതിഷേധം തുല്യവേതനം നല്‍കാന്‍ സ്ഥാപനഉടമകളെനിര്‍ബന്ധിതരാക്കുമെന്നാണ് ലിംഗവിവേചനത്തിനെതിരായി പോരാടുന്നവരുടെയും പ്രതീക്ഷ. 

(ഇതൊന്നിച്ചുള്ള വിഡിയോയിലെ രണ്ടാമത്ത വാര്‍ത്തയാണ് കാരി ഗ്രേസിയുടേത്)

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.