ഓന്തുകൾ മരവിച്ച് ചത്തൊടുങ്ങുന്നു; ആശങ്കയിൽ ജനം

chameleon
SHARE

ഫ്ലോറിഡയിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. അതിശൈത്യം താങ്ങാനാകാതെ ഇവിടെ ജീവികൾ ചത്തൊടുങ്ങുകയാണ്. ഓന്തുകളും മറ്റു ഉരഗങ്ങളുമാണ് തണുപ്പ് സഹിക്കവയ്യാതെ ചത്തൊടുങ്ങുന്നത്. ഇപ്പോൾ മനുഷ്യ ജീവന് തന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുകയാണ് അതിശൈത്യം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. ഭൂമധ്യ രേഖയോട് അടുത്ത് കിടക്കുന്ന പ്രദേശമായിട്ടുപോലും ഫ്ലോറിഡയും ശൈത്യത്തിന്റെ പിടിയിലായി എന്നാണ് പുതിയ വിവരം. 


പല്ലിവർഗത്തിൽപ്പെട്ട ഓന്തുകളുടെ രക്തം തണുത്തതാണ്. അതുകൊണ്ടുതന്നെ താപനില കുറയുമ്പോൾ ഇവ ചത്തൊടുങ്ങുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പെട്ടന്നുണ്ടായ താപനിലാ വ്യതിയാനത്തോട് പൊരുത്തപ്പെടാൻ ഇവയ്ക്ക് കഴിയില്ല. താപനില പത്ത് ഡിഗ്രി സെൽഷ്യസിൽ നിന്ന് താഴെയായാൽ ഇവയ്ക്ക് ശരീരം അനക്കാൻ സാധിക്കില്ല. ഫ്ലോറിഡയിലെ ഇപ്പോഴത്തെ താപനില നാല് ഡിഗ്രി സെൽഷ്യസാണ്. അതേസമയം മറ്റുജീവികളെ താപനിലയിലെ ഇടിവ് ഇതുവരെ സാരമായി ബാധിച്ചിട്ടില്ല. എന്നാൽ ഓന്തുകളുടെഅവസ്ഥ ജനങ്ങളെ കൂടുതൽ ആശങ്കാകുലരാക്കുന്നുണ്ട്. 

MORE IN WORLD
SHOW MORE