E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 27 2020 12:47 PM IST

Facebook
Twitter
Google Plus
Youtube

ഫ്ലോറിഡയില്‍ ആഞ്ഞടിച്ച് ഇര്‍മ ചുഴലിക്കാറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയെയും കരീബിയന്‍ ദ്വീപുകളെയും വിറപ്പിച്ച ഇര്‍മ ചുഴലിക്കാറ്റിന് തീവ്രത കുറയുന്നു. വന്‍നാശം വിതച്ച കാറ്റില്‍ ഫ്ലോറിഡയില്‍ രക്ഷാപ്രവര്‍ത്തകരടക്കം നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായി. കരീബിയന്‍ ദ്വീപുകളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലേറ്റവും വലിയ ഒഴിപ്പിക്കലാണ് ഇര്‍മയെ നേരിടാന്‍ നടത്തിയത്.

വന്‍ പ്രഹരശേഷിയുമായെത്തിയ ഇര്‍മ കരീബിയന്‍ ദ്വീപസമൂഹത്തെ അക്ഷരാര്‍ഥത്തില്‌ തകര്‍ത്തെറിഞ്ഞ ശേഷമാണ് ഫ്ലോറിഡ തീരത്തെത്തിയത്. ഇര്‍മയെ നേരിടാന്‍ സര്‍ക്കാരും സര്‍വസജ്ജമായി. ദിവസങ്ങള്‍ക്കുള്ളില്‍ 70 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വീടുപേക്ഷിക്കാന്‍ തയാറാവിതിരുന്നവരോട് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു, സ്വത്തിനെക്കുറിച്ച് തല്‍ക്കാലം ചിന്തിക്കണ്ട, ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തോട് സഹകരിക്കുക, ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോവാം. ദുരന്തനിവാരണ അതോറിറ്റിയുടെ രാപ്പകല്‍ പരിശ്രമത്തില്‍ പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനായി. ഒരു ലക്ഷത്തിലധികം പേര്‍ താല്‍ക്കാലിക ക്യാംപുകളിലാണ്.

കാറ്റിനൊപ്പമെത്തിയ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി. 30 ലക്ഷം വീടുകള്‍ക്ക് വൈദ്യുതിബന്ധം നഷ്ടപ്പെട്ടു.  പാചകവാതകവിതരണം നിലച്ചതോടെ ഭക്ഷണം പാകം ചെയ്യാന്‍ പറ്റാതെ പലരും ബുദ്ധിമുട്ടി. വാഹനങ്ങള്‍ ഒലിച്ചു പോയി, കൂറ്റര്‍ ക്രെയിനുകള്‍ ഒടിഞ്ഞുവീണു.  പൊലീസും അഗ്നിശമന സേനയും സര്‍വസജ്ജരായി രംഗത്തുണ്ട്. നാളെ രാവിലെ വരെ ഫ്ലോറിഡയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശക്തി കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് മാറിയെങ്കിലും ഇര്‍മയുടെ വെല്ലുവിളി ഇപ്പോഴും തുടരുകയാണ്.