ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് അമേരിക്ക; പ്രതിഷേധം

Thumb Image
SHARE

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് അമേരിക്ക. ഇതുസംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവന നടത്തി. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് അമേരിക്ക. തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധവുമായി ലോകനേതാക്കള്‍ രംഗത്തെത്തി. 

ഇസ്രയേല്‍ ബന്ധത്തില്‍ സുപ്രധാനനയമാറ്റത്തിനാണ് ട്രംപിന്റെ പ്രഖ്യാപനം വഴിവയ്ക്കുന്നത്. അതിനൊടൊപ്പം പുതിയ പ്രഖ്യാപനം മധ്യപൂര്‍വേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കും. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായിയുള്ള ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ മുസ്ലീം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും നീക്കത്തെ അപലപിച്ചു. ഇസ്രയേല്‍ പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിക്കുന്നതാണ് യു.എസിന്റെ നയം മാറ്റം. 

തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വ്യക്തമാക്കി. ടെല്‍അവീവിയയിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കാനും ട്രംപ് ഉത്തരവിറക്കി. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഡോണള്‍ഡ് ട്രംപ് അറബ് നേതാക്കളുമായി ഫോണില്‍ ചര്‍ച്ചനടത്തിയിരുന്നു. 1948ല്‍ ഇസ്രയേല്‍ രൂപീകൃതമായശേഷം ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് അമേരിക്ക. തീരുമാനത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്തു. 

MORE IN WORLD
SHOW MORE