ഷെറിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല; വീണ്ടും നിർണായക വെളിപ്പെടുത്തൽ

sherin-mathews
SHARE

അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഒക്ടോബർ എഴിനു രാവിലെ വെസ്‌ലി സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഒക്ടോബർ എഴിനു രാവിലെ ഷെറിന്റെ മുറിയിൽ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്‌ലിയെ സിനി കണ്ടതായും രാവിലെ അഞ്ച് മണിയോടെയാണ് ഷെറിനെ കാണാതായതായി ശ്രദ്ധയിൽപ്പെട്ടതെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാൽ എട്ട് മണിയോടെയാണ് കുഞ്ഞിനു വേണ്ടി തിരച്ചിൽ ആരംഭിച്ചതെന്ന സാക്ഷി മൊഴി ഇരുവരെയും പ്രതിരോധത്തിലാക്കിയിരുന്നു.  

ഷെറിനെ കാണാതായ അന്നുമുതൽ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്‍റെ സംരക്ഷണയിലായിരുന്ന സഹോദരിയെ കഴിഞ്ഞ ദിവസമാണ് ഹൂസ്റ്റണിലുള്ള ബന്ധുവിന്‍റെ സംരക്ഷണയില്‍ വിട്ടത്. കുട്ടിയുടെ സംരക്ഷണ അവകാശം ആവശ്യപ്പെട്ട് വെസ്‌ലി മാത്യുവും സിനിയും കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ ദമ്പതികൾക്ക് വിട്ടുകിട്ടുന്നതിനു വേണ്ടി ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസ് സഹായങ്ങൾ ചെയ്തു നൽകേണ്ടതില്ലെന്നായിരുന്നു കോടതി വിധി.

 മാതാപിതാക്കൾ എന്ന നിലയിൽ ഇരുവർക്കും മകളിൽ അവകാശം ഉണ്ടാകുമെങ്കിലും കുട്ടിയെ വീണ്ടു കിട്ടാൻ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിൽ നിന്ന് സഹായങ്ങൾ ലഭിക്കില്ല. കുട്ടിയെ കാണുവാനും ബന്ധപ്പെടുവാനും ദമ്പതികൾക്ക് വിലക്കുണ്ട്. ഷെറിനും ദമ്പതികളുടെ കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടിൽ ലഭിച്ചിരുന്നതെന്നും കോടതിയിൽ വാദം ഉയർന്നിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുളള നിരവധി ചിത്രങ്ങൾ വീട്ടിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുളള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. 

ഷെറിന്റെ കൈകാലുകളിലെ അസ്ഥികൾ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകൾ കരിഞ്ഞതിന്റെ പാടുകൾ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു. ശിശുരോഗ വിദഗ്ധ ഡോ. സൂസൻ ദകിലാണ് കോടതിയില്‍ മൊഴി നല്‍കിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസില്‍ അറിയിച്ചിരുന്നു.

ഒക്ടോബര്‍ ഏഴിനാണ് വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. 22-ന് ഒരു കിലോമീറ്റര്‍ ദൂരെ കലുങ്കിനടയിൽ മൃതദേഹം കണ്ടെത്തിയത്. ഷെറിന്‍ മാത്യൂസ് മരിച്ചത് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് മൊഴി നൽകിയിരുന്നത്. ഒക്ടോബർ ഏഴിനു രാവിലെ സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഇടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. 

2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ നിരവധി എക്സറെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷെറിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന കാര്യം പുറംലോകമറിഞ്ഞത്. ഷെറിന്‍ മാത്യൂസിന്റെ തുടയെല്ല്, കാല്‍മുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോകടർ പറയുന്നു. ഷെറിനെ ഇന്ത്യയിൽനിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിനാണ് വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. 22-ന് ഒരു കിലോമീറ്റര്‍ ദൂരെ കലുങ്കിനടയിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിന്‍ മാത്യൂസ് മരിച്ചത് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് മൊഴി നൽകിയിരുന്നത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെസ്‌ലിയെ അറസ്റ്റ് ചെയ്തത്.  പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. വീട്ടിൽ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.