കാറ്റലോണിയയില്‍ പ്രതിഷേധം ശക്തം

Thumb Image
SHARE

കറ്റാലന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കാറ്റലോണിയയില്‍ പ്രതിഷേധം ശക്തം. പതിനായിരക്കണക്കിന് കാറ്റലോണിയ അനുകൂലികള്‍ തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇന്നലെയാണ് ഒന്‍പത് പ്രാദേശിക നേതാക്കളെ സ്പെയിന്‍ ഭരണകൂടം അറസ്റ്റ് ചെയ്തത്. സ്പെയിന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കെതിരെ രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി. 9 നേതാക്കളും റിമാന്‍ഡിലാണ്. കറ്റാലന്‍ നേതാവ് കാര്‍ലസ് പുജമോണ്ടിനെതിരെയും സ്പെയിന്‍ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം വിട്ട പുജമോണ്ട് ബെല്‍ജിയത്തിലാണ് 

MORE IN BREAKING NEWS
SHOW MORE