E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 02:35 AM IST

Facebook
Twitter
Google Plus
Youtube

More in World

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

john-collision
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയാല്‍ ഒന്നുറപ്പാണെന്ന് ഒരു ചൊല്ലുണ്ട്! അവന്‍ ശതകോടീശ്വരനാകും. ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന ഫെയ്‌സ്ബുക്ക് എന്ന ഇതിഹാസ സംരംഭത്തിന്റെ നായകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ടെക് വിസ്മയം മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമെല്ലാം പ്രശസ്തരായ ഹാര്‍വാര്‍ഡ് ഡ്രോപ് ഔട്ടുകളാണ്. ഇവരുടെ ഗണത്തിലേക്ക് ഇതാ ഒരു 27കാരനും. 

അമേരിക്കയിലെ സംരംഭകരുടെ ആവാസ കേന്ദ്രമായ സിലിക്കണ്‍ വാലി തന്നെയാണ് ഇവന്റെയും കളിത്തൊട്ടില്‍. സംരംഭകത്വം ആവേശമാക്കിയ അവന്‍ ഇന്ന് സ്റ്റാര്‍ട്ടപ്പ് വിപ്ലവം കരുത്താക്കി നേടുന്നത് ആരെയും അമ്പരപ്പിക്കുന്ന, അവന്റെ പ്രായത്തെപ്പോലും തോല്‍പ്പിച്ച് കളയുന്ന സമ്പത്താണ്. 

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം വളര്‍ന്നുവന്ന ശതകോടീശ്വരനാണ് അയര്‍ലന്‍ഡുകാരനായ ജോണ്‍ കോളിസണ്‍. സ്വയം വളര്‍ന്നുവന്നതെന്ന് പറഞ്ഞാല്‍ സമ്പന്നരുടെ മക്കളായി പിറക്കാതെ, ആ സമ്പത്ത് അനുഭവിക്കാതെ, സ്വന്തം അധ്വാനത്തിലൂടെ ശതകോടീശ്വരന്‍മാരായി തീര്‍ന്നവര്‍. 27ാം വയസ്സില്‍ തന്നെ അങ്ങനൊരു നേട്ടത്തിന് ഉടമയാകുമ്പോള്‍ അതൊരു വലിയ കാര്യം തന്നെയാണ്. 

ബിസിനസ് സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും വളരെ എളുപ്പം ഇന്റര്‍നെറ്റിലൂടെ പേമെന്റ് സ്വീകരിക്കാന്‍ സാധിക്കുന്ന സട്രൈപ്പ് എന്ന കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമാണ് ജോണ്‍ കോളിസണ്‍. ഫോബ്‌സ് മാസികയുടെ സമ്പന്ന പട്ടികയിലെ കണക്കനുസരിച്ചാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനെന്ന റെക്കോഡ് ജോണിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 60,000 കോടി രൂപയാണ് ഈ ജോണും സഹോദരന്‍ പാട്രിക്കും ചേര്‍ന്ന് തുടങ്ങിയ കമ്പനിയുടെ മൂല്യം. 25 രാജ്യങ്ങളില്‍ സേവനമുള്ള ഈ സ്റ്റാര്‍ട്ടപ്പിലുള്ളത് 550 ജീവനക്കാരും. 

ജോണിന്റെ ആദ്യ കമ്പനിയല്ല ഇത് കേട്ടോ...ഓണ്‍ലൈന്‍ റീട്ടെയ്‌ലിങ് വെബ്‌സൈറ്റുകള്‍ക്ക് അവരുടെ ഇപാടുകള്‍ മാനേജ് ചെയ്യാന്‍ സാധിക്കുന്ന ഒക്‌റ്റോമാറ്റിക് എന്ന സംരംഭത്തിന് പണ്ട് ജോണ്‍ തുടക്കമിട്ടിരുന്നു. പിന്നീട്, 2008ല്‍ അവന്‍ അത് 324 കോടി രൂപയ്ക്ക് വിറ്റു. അതിന് ശേഷമാണ് സ്‌ട്രൈപ്പിന് തുടക്കമിട്ടത്. പാട്രിക്കുമൊന്നിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് നടത്തിയ ഒരു ടൂറിനിടെയായിരുന്നു സ്‌ട്രൈപ്പിന്റെ ആശയം ഇരുവരുടെയും മനസിലുദിച്ചത്.

ജോണ്‍ അപ്പോള്‍ ഹാര്‍വാര്‍ഡില്‍ ഭൗതിക ശാസ്ത്രത്തില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് 2010ല്‍ കമ്പനി ആരംഭിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വെച്ചടി വെച്ചടി കയറ്റമായിരുന്നു. സ്‌ട്രൈപ്പിലേക്ക് പലയിടങ്ങളില്‍ നിന്നും നിക്ഷേപം ഒഴുകി. ഇന്ന് ജോണിന്റെ ആസ്തി 7,100 കോടി രൂപയ്ക്ക് മുകളില്‍ വരും. പീറ്റര്‍ തീല്‍, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്, മാക്‌സ് ലെവ്ച്ചിന്‍ തുടങ്ങിയ സെലിബ്രിറ്റി സംരംഭകരില്‍ നിന്നെല്ലാം നിക്ഷേപവും ലഭിച്ചു സ്‌ട്രൈപ്പിന്.