E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 27 2020 01:41 PM IST

Facebook
Twitter
Google Plus
Youtube

More in World

അമേരിക്കയിൽ വളര്‍ത്തുമകളെ കാണാതായതുമായി ബന്ധപ്പെട്ട് വീഡിയോ ലഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡാലസിലെ റിച്ചാര്‍ഡ്സനില്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളെ കാണാതായതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പൊലീസിന് ലഭിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ട ഇന്നലെയാണ് അയല്‍വാസി വീഡിയോ പൊലീസിന് കൈമാറിയത്. കുട്ടിയെ രാത്രി നിര്‍ത്തിയെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യു സാക്ഷ്യപ്പെടുത്തുന്ന മരത്തിനു ചുവട്ടില്‍ ഒത്തുചേര്‍ന്ന് റിച്ചര്‍ഡ്സണ്‍ നിവാസികള്‍ ഏഴാംദിവസം ആചരിച്ചു. 20 കിലോമീറ്റര്‍ ചുറ്റളവിലാണ് ഷെറിനായി ഇപ്പോള്‍ പൊലീസിന്റെ തിരച്ചില്‍. 

കത്തിച്ച മെഴുകുതിരികള്‍, പാവക്കുട്ടികള്‍, എഴുത്തുകള്‍ - പാല് കുടിക്കാത്തതിന് ശിക്ഷയായി ഷെറിനെ രാത്രി നിര്‍ത്തിയ മരത്തിനു ചുവട്ടിലെ കാഴ്ചകളാണിത്. 

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം മാത്രമല്ല അമേരിക്കക്കാരും ഈ കൂട്ടായ്മയില്‍ പങ്കാളികളായി. പൊലീസ് മാത്രമല്ല ജനം സ്വന്തം നിലയ്ക്കും തിരച്ചില്‍ നടത്തുന്നുണ്ട്. മരത്തിന്റെ സമീപപ്രദേശത്തെല്ലാം നായ്ക്കളെ കൊണ്ടുവന്നും കുഴിച്ചുനോക്കിയുമാണ് നാട്ടുകാരുടെ അന്വേഷണം.

വെസ്‌ലിയുടെ മൂന്നു കാറുകളിലൊന്ന് പുലര്‍ച്ചെ വീടിനു പുറത്തുപോയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടില്‍ നിന്ന് ഒരു വീഡിയോ പൊലീസിന് ലഭിച്ചതായാണ്സൂചന. ദൃശ്യത്തില്‍ എന്താണുള്ളതെന്ന് അയല്‍വാസി ഉബൈദ് ജാബര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഷെറിന്റെ കുടുംബാംഗങ്ങള്‍ ആരും ഈ കൂട്ടായ്മയില്‍ പങ്കെടുത്തില്ല. അമേരിക്കയിലെ പതിവ് രീതിക്ക് വിരുദ്ധമായി ഇതുവരെ വെസ്‌ലി മാത്യുവോ സിനിയോ കുട്ടിയെ കണ്ടെത്തണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചിട്ടുമില്ല. ഇതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ രോഷം ഉയരുന്നുണ്ട്.