E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 04:05 AM IST

Facebook
Twitter
Google Plus
Youtube

More in World

വന്‍പ്രകോപനവുമായി ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാവുന്ന ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തരകൊറിയ സ്ഥിരീകരിച്ചു. അണുബോംബിനേക്കാള്‍ പതിന്‍മടങ്ങ് പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചാണ് ഉത്തരകൊറിയ വീണ്ടും അമേരിക്കയെ വെല്ലുവിളിച്ചിരിക്കുന്നത്. ആണവ പരീക്ഷണകേന്ദ്രത്തിന് സമീപം നടത്തിയ സ്ഫോടനം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുളള പ്രകമ്പനം സൃഷ്ടിച്ചു. ദക്ഷിണകൊറിയ ദേശീയസുരക്ഷാകൗണ്‍സില്‍ യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തി. ഹൈഡ്രജന്‍ ബോംബുമായി പ്രസിഡന്‍റ് കിം ജോങ് ഉന്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

നേരത്തെ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയ ഉത്തരകൊറിയയെ അമേരിക്കയും മറ്റു ലോകരാജ്യങ്ങളും ശക്തമായി വിമര്‍ശിച്ചിരുന്നു. സൈനിക നടപടികളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ജപ്പാന്‍ പ്രസിഡന്‍റ് ഷിന്‍സോ ആബെയും ചര്‍ച്ച നടത്തിയതിന് പിറകെയാണ് ഉത്തരകൊറിയയുടെ പുതിയ പ്രകോപനം. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ ദ്വീപായ ഗാമിനെ ലക്ഷ്യമിട്ട് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഫ്രാന്‍സും ചൈനയും മുന്‍കയ്യെടുത്ത് സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പുതിയ പോര്‍വിളി. അഞ്ചുതവണ ആണവപരീക്ഷണം നടത്തിയതിന് ശേഷമാണ് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്.