E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 27 2020 05:47 PM IST

Facebook
Twitter
Google Plus
Youtube

More in World

ചൈന, റഷ്യ ,യുഎന്‍ അംബാസഡര്‍മാരെ ഉത്തരകൊറിയ തിരികെവിളിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംഘര്‍ഷ സാധ്യതക്കിടെ നയതന്ത്രപ്രതിനിധികളെ തിരികെ വിളിച്ച് ഉത്തരകൊറിയ. അതേസമയം, ഉന്നത അമേരിക്കന്‍ സൈനികോദ്യോഗസ്ഥന്‍ ദക്ഷിണകൊറിയയിലെത്തി. പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നും സൈനിക ഉദ്യോഗസ്ഥരുമായി ജനറല്‍ ഡണ്‍ഫോര്‍ഡ് ചര്‍ച്ച നടത്തും

ചൈന, റഷ്യ ,യുഎന്‍ എന്നിവിടങ്ങളിലെ അംബാസഡര്‍മാരെയാണ് ഉത്തരകൊറിയ അടിയന്തരമായി തിരികെവിളിപ്പിച്ചത്. നയതന്ത്രപ്രതിനിധികളുടെ യോഗം പ്യോങ്്യാങ്ങില്‍ ചേരുമെന്നാണ് സൂചന. അമേരിക്കന്‍ ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് യോഗം. ഗുവാമിനെ ആക്രമിക്കാനുള്ള അന്തിമപദ്ധതി ഏകാധിപതി കിം യോങ് ഉന്നിനെ ധരിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി. അതിനിടെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി യുഎസ,് ഉന്നതസൈനികോദ്യോഗസ്ഥന്‍ സോളിലെത്തി. 

ദക്ഷിണകൊറിയയിലെ അമേരിക്കന്‍ സൈനികവിന്യാസം വിലയിരുത്തുന്ന അദ്ദേഹം പ്രസിഡന്‍റ് മൂണ്‍ ജെയുമായി ചര്‍ച്ച നടത്തും. യുഎസ് പസഫിക് കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിക്കുന്ന ജനറല്‍ ഡണ്‍ഫോര്‍ഡ് ജപ്പാനും ചൈനയുമായും ചര്‍ച്ച നടത്തും. ഉത്തരകൊറിയന്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രശ്നമില്ലെന്ന് ഗുവാം ഗവര്‍ണര്‍ വ്യക്തമാക്കി. പ്രശ്നത്തിന് നയതന്ത്ര പരിഹാരമുണ്ടാക്കണമെന്ന് ദക്ഷിണകൊറിയന്‍ കത്തോലിക്കബിഷപ്പുമാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു