E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 07:23 AM IST

Facebook
Twitter
Google Plus
Youtube

More in World

ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നവാസ് ഷരീഫിന്‍റെ സഹോദരന്‍ ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയാകും. നവാസ് ഷരീഫ് തന്നെയാണ് ഷഹബാസിനെ നാമനിര്‍ദേശം ചെയ്തത്. നാഷണല്‍ അസംബ്ളിയിലേക്ക് ഷഹബാസ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ കാവല്‍പ്രധാനമന്ത്രിക്കായിരിക്കും ചുമതല. 

ഇസ്‌ലമാബാദില്‍ പാക്കിസ്ഥാന്‍ മുസ്്ലിം ലീഗിന്‍റെ നേതാക്കളുടെ യോഗത്തിലാണ് പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും നവാസ് ഷരീഫിന്‍റെ ഇളയസഹോദരനുമായ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഷഹബാസ് നിലവില്‍ നാഷണല്‍ അസംബ്ളിയില്‍‍ അംഗമല്ലാത്തതിനാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് 45 ദിവസത്തിനകം തിരഞ്ഞെടുപ്പിനെ നേരിടും. 

പരോക്ഷമായി ഭരണത്തില്‍ ഇടപെടാനാണ് നവാസ് ഷെരീഫ് ഷഹബാസ് ഷരീഫിനെ നാമനിര്‍ദേശം ചെയ്തതെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ ഭരണം കുടുംബത്തിനു പുറത്തുപോകില്ലെന്നുമാത്രമല്ല, നിലവിലെ നയങ്ങള്‍ തുടരാനാകുമെന്നും നവാസ് ഷരീഫ് കരുതുന്നു. നേരത്തേ, അഴിമതിയാരോപണങ്ങള്‍ നേരിട്ടിരുന്ന ഷഹബാസിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ നവാസ് ഷരീഫിനായി.

അതേസമയം, നാഷണല്‍ അസംബ്ളിയിലേക്ക് ഷഹബാസ് ജയിച്ചുവരും വരെ കാവല്‍ പ്രധാനമന്ത്രിയെ നിയോഗിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖ് എന്നീ പേരുകളാണ് കാവല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്് പരിഗണിക്കുന്നത്. സൈന്യത്തിന്‍റെ ഇടപെടലുണ്ടാകും മുന്പ് ജനാധിപത്യസംവിധാനം നിലനിര്‍ത്താനാണ് കോടതിവിധി വന്നദിവസം തന്നെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :