ഇറാന് പാര്‍ലമെന്റിനു നേരെയും പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയുടെ ശവകൂടിരത്തിനു സമീപവും നടന്ന ഭീകരാക്രമണത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ആദ്യമായാണ് ഇറാനില്‍ അത്രയും വലിയൊരു തീവ്രവാദ ആക്രമണം നടക്കുന്നത്.
പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയുടെ ശവകൂടീരത്തിനു സമീപവും പാര്‍ലമെന്റിലും നടന്ന സ്ഫോടനങ്ങള്‍ ഇറാനിയന്‍ ജനതയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രാവിലെ പാര്‍ലമെന്റിലേക്ക് വനിതാ വേഷം ധരിച്ച് കടന്നു കയറിയ അക്രമികള്‍ തുരുതുരേ വെടിയുര്തിര്ക്കുകയായിരുന്നു.
ചാവേറുള്പ്പെടെയുള്ള അക്രമി സംഘമാണ് അയത്തുള്ള ഖൊമേനിയുടെ ശവകുടീരത്തില്‍ എത്തിയത്. മരണ സംഖ്യ ഇനിയും കൂടിയേക്കും. ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ഇറാനു നേരെ ആദ്യമായിട്ടാണ് ഐഎസ് ആക്രമണം നടക്കുന്നത്. പാര്‍ലമെന്റില്‍ വെടിയുര്തിര്ക്കുന്ന വീഡിയോയും ഐഎസ് പുറത്തു വിട്ടു.