E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:50 AM IST

Facebook
Twitter
Google Plus
Youtube

More in World

മൈ ഫോൺ നമ്പർ ഈസ്...; വിദേശനേതാക്കൾക്ക് മൊബൈൽ നമ്പർ നൽകി ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Donald-Trump
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സെൽഫോൺ നമ്പർ കാനഡ, മെക്സിക്കോ രാജ്യത്തലവന്മാർക്ക് നൽകി കീഴ്‌വഴക്കം കീഴ്മേൽ മറിച്ചു. കനേഡിയൻ പ്രധാനമന്ത്രി ശടേന്ന് ട്രംപിന്റെ ഓഫർ സ്വീകരിക്കുകയും ചെയ്തു. ഫ്ര​ഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിനെ ഈയിടെ കണ്ടപ്പോഴും ട്രംപ് തന്റെ ഫോൺ നമ്പർ നൽകിയിരുന്നു.. ചട്ടങ്ങൾ പ്രസിഡന്റ് ഊതിപ്പറത്തുമ്പോൾ നെഞ്ചിടിക്കുന്നത് വൈറ്റ്ഹൗസിലെ സുരക്ഷാവിഭാഗത്തിനാണ്.

കാരണം ഇതാണ്: രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദങ്ങൾ എന്നു വേണമെങ്കിലും മാറാം. ട്രംപിന്റെ ഫോൺ നമ്പർ ലഭിച്ച കനേഡിയൻ പ്രസിഡന്റ് അത് സ്വന്തം ഇന്റലിജൻസ് വിഭാഗത്തിന് കൈമാറില്ലെന്ന് എന്താണ് ഉറപ്പ്? രാഷ്ട്രനേതാക്കളുമായി നടന്ന ട്രംപിന്റെ സ്വകാര്യസംഭാഷണങ്ങളിൽ ചിലതൊക്കെ ചോർന്നതിന്റെ ആശങ്കയും ബാക്കി കിടക്കുന്നു. 

ഫോൺവിളി അത്ര വല്യ കാര്യമാണോ?

രാഷ്ട്രത്തലവന്മാർ തമ്മിൽ ഫോണിൽ സംസാരിക്കുന്നതിൽ എന്താ കുഴപ്പമെന്നു ചോദിക്കാം. പക്ഷേ ഒരു രാഷ്ട്രത്തലവൻ നേരിട്ട് അങ്ങനെ ചെയ്യുമ്പോൾ അദ്ദേഹം, തന്റെ നയതന്ത്ര ഓഫിസിനെയും വിശ്വസ്തരായ ഉദ്യോഗസ്ഥരെയും അവിശ്വസിക്കുന്നുവെന്ന ധ്വനി കൂടിയുണ്ട്. വൈറ്റ് ഹൗസിന്റെ അതീവ സുരക്ഷാലൈനുകളിൽ കൂടി വിളിക്കുന്നതു പോലെയല്ല ഓപ്പൺ ലൈനിലൂടെയുള്ള സംഭാഷണം. ഇത് അപകടമാണെന്ന് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.

കാരണം ഓപ്പൺ ലൈനുകളിലൂടെയുള്ള പ്രസിഡന്റിന്റെ സംഭാഷണം മറ്റ് രാഷ്ട്രങ്ങളിലെ ഇന്റലിജൻസ് സംവിധാനങ്ങൾക്ക് പിടിച്ചെടുക്കാം. ‘സുരക്ഷിത ഫോൺ’ പോലും രാഷ്ട്രത്തലവന്മാർ സാധാരണ കൈയിൽ കൊണ്ടു നടക്കാറില്ല. സ്മാർട്ഫോൺ എപ്പോഴും ഒപ്പം വേണമെന്ന നിലപാടായിരുന്നു ട്രംപിന്റെ മുൻഗാമി ബറാക് ഒബാമയുടേത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബ്ലാക്ബെറി ഫോണിലെ പല സംവിധാനങ്ങളും പക്ഷേ സുരക്ഷകാരണം ഒഴിവാക്കിയിരുന്നു. ഒരു പിടി വിശ്വസ്തർക്കല്ലാതെ മറ്റാർക്കും തന്നെ ഒബാമയുടെ സ്വകാര്യ ഫോൺ നമ്പറോ ഇമെയിൽ അഡ്രസോ അറിവുണ്ടായിരുന്നില്ല. 

പ്രസിഡൻഷ്യൽ റെക്കോർഡ്സ് ആക്ട്

കുപ്രസിദ്ധമായ വാട്ടർഗേറ്റ് അഴിമതിയെ തുടർന്നാണ് അമേരിക്കയിൽ പ്രസിഡൻഷ്യൽ റെക്കോർഡ്സ് ആക്ട് രൂപീകരിച്ചത്. ഇതനുസരിച്ച്, അമേരിക്കൻ പ്രസിഡന്റിന്റെ ഓഫിസിലെ 1981 മുതലുള്ള സകല എഴുത്തുകുത്ത് ഇടപാടുകളും രേഖപ്പെടുത്തി സൂക്ഷിക്കണമെന്നുണ്ട്. 2014ൽ സ്വകാര്യ ഇ മെയിൽ രേഖകളും ചേർത്തു. അനൗപചാരിക സംഭാഷണത്തിന് ഒരു രാഷ്ട്രത്തലവൻ മറ്റൊരാളെ വിളിച്ചാൽ, ആ സംഭാഷണമോ ഉള്ളടക്കമോ സൂക്ഷിച്ചുവയ്ക്കുമോ? അക്കാര്യം മാത്രം അത്ര കർക്കശമല്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :