E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:40 AM IST

Facebook
Twitter
Google Plus
Youtube

മാഞ്ചസ്റ്റർ സ്ഫോടനം; ഇംഗ്ലണ്ടില്‍ കായികലോകത്തും ആശങ്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാഞ്ചസ്റ്ററില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ കായികലോകത്തും ആശങ്ക. അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന എഫ്.എ കപ്പ് ഫൈനലടക്കമുള്ള പ്രധാന മല്‍സരങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍ 

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടുന്ന എഫ്.എ കപ്പ് ഫൈനല്‍ പോരാട്ടം. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗിന്റെ പ്ലേ ഓഫ് റൗണ്ട് മല്‍സരങ്ങളും തുടര്‍ന്ന് വെംബ്ലിയില്‍ അരങ്ങേറും. സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ മുന്‍ തൂക്കം. ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് കൂടുതല്‍ ആയുധധാരികളായ സുരക്ഷ ഉദ്യോഗസ്ഥരെ സ്റ്റേ‍ഡിയങ്ങളില്‍ വിന്യസിക്കാനും പരിശോധന കര്‍ശനമാക്കാനും തീരുമാനമെടുത്തു. 

ഇംഗ്ലണ്ടിലെ എറ്റവും വലിയ മൂന്നാത്തെ മാരത്തണ്‍ ഓട്ടമായ ഗ്രേറ്റ് സിറ്റി ഗെയിം മാഞ്ചസ്റ്ററില്‍ ഞായാറാഴ്ച നടക്കും. സുരക്ഷ കണക്കിലെടുത്ത് മാരത്തണ്‍ ഓട്ടത്തിന് മുന്‍ നിശ്ചയിച്ച വഴികള്‍ മാറാനാണ് സാധ്യത. ഗോള്‍ഫിലെ പ്രധാനമല്‍രങ്ങളില്‍ ഒന്നായ ബി.എം.ഡബ്ല്യൂ പി.ജി.എ ചാപ്യന്‍ഷിപ്പ് വെന്‍റ്‌വെര്‍ത്ത് ഗോള്‍ഫ് ക്ലബില്‍ വ്യാഴാഴ്ച നടക്കും. ഇവിടെയും പഴുതടച്ച സുരക്ഷയാണ് ഒരുക്കേണ്ടത്. ‌ഇതിനെല്ലാം പുറമെയാണ് ഇന്ത്യന്‍ ടീമടക്കം പങ്കെടുക്കുന്ന ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റും ഇംഗ്ലണ്ടില്‍ തുടങ്ങാന്‍ പോകുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :