അഫ്ഗാനിസ്ഥാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ 36 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയില്‍ ഏറ്റവും വലിയ ആണവേതര ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. ഐ.എസില്‍ ചേര്‍ന്ന മലയാളികളും ഈ മേഖലയിലുണ്ടെന്നാണ് സംശയം.
വിശദമായി അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. ആക്രമണത്തെ പ്രശംസിച്ച് ടോണള്‍ഡ് ട്രംപും അപലപിച്ച് അഫ്ഗാന് സര്‍ക്കാരും രംഗത്തെത്തി.നൻ ഗർഹർ പ്രവിശ്യയിൽ പ്രാദേശിക സമയം വൈകീട്ട് 7.30 നായിരുന്നു ബോംബിട്ടത്.എം.സി 130 കാർഗോ വിമാനമാണ് വൻ പ്രഹര ശേഷിയുള്ള ജിബിയു 43 ബോംബുമായെത്തിയത്. ഐ സിസ് തീവ്രവാദികളുടെ ഭൂമിക്കടിയിലെ ഒളിത്താവളങ്ങൾ ഇല്ലാതാക്കാനെന്നാണ് അമേരിക്കയുടെ വിശദീകരണം. സാധാരണക്കാരുടെ ജീവഹാനി ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പെന്റഗൺ അവകാശപ്പെട്ടു.
എന്നാൽ ഏതാണ്ട് അണുബോംബിനടുത്ത് പ്രഹര ശേഷിയുള്ള GBU 43 സാധാരണ ഇത്തരം സൈനിക നടപടികളിൽ ഉപയോഗിക്കാറില്ല. സൈനിക നടപടിയെ പ്രസിഡന്റ് അഭിനന്ദിച്ചു.Sot അഫ്ഗാൻ സർക്കാരിനെ അറിയിച്ച ശേഷമായിരുന്നു ആക്രമണം. അതേ സമയം സിറിയക്കും ഉത്തര കൊറിയക്കുമുള്ള ട്രം പ് ഭരണകൂടത്തിന്റെ മുന്നറിയിപ്പാണ് അഫ്ഗാൻ ആക്രമണമെന്നാണ് വിലയിരുത്തൽ.