ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ മരണം അഞ്ചായി. അതീവസുരക്ഷാ മേഖലയിലുണ്ടായ ആക്രമണം ലോകത്തെയാകെ ഞെട്ടിച്ചു. ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി സംഭവത്തെ അപലപിച്ചു.
ബ്രീട്ടീഷ് പാര്‍ലമെന്റ് ലക്ഷ്യമിട്ടാണ് കാര്‍ പാഞ്ഞുവന്നത്. പ്രാദേശികസമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് അതീവ സുരക്ഷാമേഖലയായ വെസ്റ്റ്മിനിസറ്റര് പാലത്തില്‍ ആക്രമണമുണ്ടായത്. കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഒാടിച്ചു കയറ്റുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാല്പതോളം പേര്‍ക്ക് പരുക്കേറ്റു. പാര്‍ലമെന്റ് മന്ദിരത്തെ ലക്ഷ്യമിട്ട് നീങ്ങിയ അക്രമിയെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ ഇയാള്‍ കുത്തിവീഴ്ത്തി. അക്രമിയെ പിന്നീട് സുരക്ഷാസേന വെടിവച്ചിട്ടു. എം.പിമാരോട് പാര്‍ലമെന്റിനുള്ളില്‍ തുടരാന്‍ നിര്‍ദേശം, പ്രധാനമന്ത്രി തെരേസ മെയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയില്ലെങ്കിലും രാജ്യാന്തരതീവ്രവാദത്തിന്റെ ഭാഗമാണെന്ന് ഭീകരവിരുദ്ധസേന സ്ഥിരീകരിച്ചു.
ആക്രമണത്തെ ശക്തമായി അപലപിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് തന്റെ മനസ് ലണ്ടനില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കറ്റവരുടെയും കുടുംബാംഗങ്ങള്ക്കൊപ്പമാണെന്ന് പറഞ്ഞു. ബെര്‍ലിനും നീസിനും ശേഷം വാഹനമോടിച്ചു കയറ്റിയുള്ള ആക്രമണം ഒരിക്കല്‍ കൂടി ലോകത്തെ ആശങ്കയിലാഴ്ത്തി. ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തിലാണ് ലണ്ടന്‍ ആക്രമണം