ഗേ ബെസ്റ്റ് ഫ്രണ്ടിനെ വേണമെന്നുണ്ട്, ട്രാൻസ്ജെൻഡേഴ്സിനെ കണ്ടാൽ അനുഗ്രഹം വാങ്ങും: ദിയ

SHARE
Diya

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. ജീവിതത്തിലെ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെ ദിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക്  നൽകിയ മറുപടികൾ  ഇപ്പോൾ വൈറലാണ്. തനിക്ക് ബെസ്റ്റ് ഫ്രണ്ടായി ഒരു ഗേയെ വേണമെന്ന് ആഗ്രഹമുണ്ട് എന്ന ദിയയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നിങ്ങൾക്ക് ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫർട്ടബിൾ ആണോ എന്ന ചോദ്യത്തിനാണ് ദിയയുടെ ഈ മറുപടി. 

‘എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂട എന്നാണ് എന്റെ ചോദ്യം. അവർ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ വേറെ കാറ്റഗറി. ഞാൻ ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്ജെൻഡറുമായി പറ്റില്ല. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലുള്ളവരെ എനിക്ക് ഇഷ്ടമാണ്. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ കൂടുതൽ ഇഷ്ടമാണ്. ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. ബെംഗളൂരുവിൽ വച്ചാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ നേരിട്ട് കണ്ട് ആദ്യമായി സംസാരിച്ചത്. ഞാനവരെ എവിടെ വച്ച് കണ്ടാലും അനുഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ട്. വല്ലപ്പോഴുമേ അവരുടെ അനുഗ്രഹം കിട്ടുകയുള്ളു. അവർക്ക് പണം നൽകാനും സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്. അവരുടെ ചിരിച്ച മുഖം എനിക്ക് ഇഷ്ടമാണ്.‌ എനിക്ക് ഗേ സുഹൃത്തുക്കളുണ്ട്. നമ്മുടെ മലയാളി ആണുങ്ങൾക്കാണ് ഈ ഗേ പയ്യൻമാരുമായി പ്രോബ്ലം. ഞാൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളികളാണ് അവരെ ബുള്ളിയിങ് ചെയ്യുന്നതും കളിയാക്കുന്നതും.’. ദിയ പറ‍ഞ്ഞു.

ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി അമ്മയാണെന്നും അമ്മ വവരെ സ്ട്രോങ് ആയ വ്യക്തിയാണെന്നും ദിയ പറഞ്ഞു. അഹാനയുമായി കൂടുതൽ സമയം അടിയാണ് ഉണ്ടാകാറ്. സഹോദരിമാരുമായുള്ള എല്ലാം നല്ല ഓർമകളാണെന്നും ദിയ കൃഷ്ണ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE