'അമ്മയെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും'; ഹരീഷ്‌ പേരടിയുടെ പോസ്റ്റ് വൈറല്‍

hareesh-peradi
SHARE

ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ മറിയക്കുട്ടിക്കെതിരെ സിപിഎം മുഖപത്രം തെറ്റായ വാർത്ത നൽകിയതും പിന്നീട് ഖേദപ്രകടനം നടത്തിയതും വന്‍രീതിയില്‍ ചര്‍ച്ചയായിരുന്നു. ഖേദപ്രകടനം താന്‍ സ്വീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, മറിയക്കുട്ടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഹരീഷ്‌ പേരടി.

സാധാരണക്കാരുടെ നികുതികൊണ്ട് എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും എന്നാണ് ഹരീഷ് വിമര്‍ശിച്ചത്. പിച്ച ചട്ടിയുമായി നില്‍ക്കുന്ന അമ്മയെ അപമാനിച്ചതിന്‍റെ കണക്ക് കേരളം തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും...സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങൾ എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും...അത്രയും തീക്ഷണമാണ് ആ നോട്ടം...ഒർജിനൽ കേരള മാതാ...മറിയകുട്ടിയമ്മയോടൊപ്പം...

Hareesh Peradi's facebook post goes viral

MORE IN SPOTLIGHT
SHOW MORE