
തന്റെ ഭർത്താവ് എപ്പോഴും വാഷ്റൂമിൽ പോകുന്നുവെന്ന പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ. പരാതി കേട്ട് പൊലീസും ഒന്നമ്പരന്നു. എന്നാൽ ഇരുവരോടും കൂടുതൽ സംസാരിച്ചപ്പോഴാണ് സംശയമാണ് വില്ലനെന്ന് പൊലീസിന് മനസ്സിലായത്. ആന്ധ്രയിലെ താജ് നഗരവാസികളായ ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള കുടുംബ വഴക്കാണ് ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തിയത്. പി.എച്ച്.ഡി ധാരികളാണ് ഇരുവരും.
തന്റെ ഭാര്യയ്ക്ക് മറ്റൊരു പ്രഫസറുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഭർത്താവിന്റെ പരാതി. അതേസമയം ഭർത്താവ് പതിവായി വാഷ്റൂമിൽ പോകുന്നതിനെച്ചൊല്ലിയായിരുന്നു ഭാര്യയുടെ സംശയം. കാമുകിയെ വിഡിയോ കോൾ ചെയ്യാണ് ഇതെന്നായിരുന്നു ഭാര്യയുടെ പരാതി. ഏതാനും വർഷങ്ങൾക്കുമുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സംശയവും തർക്കവും മൂത്തപ്പോഴാണ് വിഷയം പൊലീസിലെത്തിയത്. തുടർന്ന് പൊലീസ് ഇവരെ കുടുംബ കൗൺസിലറിന്റെ അടുത്തേക്ക് അയച്ചു.