100 ഇനം താമരകള്‍; 60 ഇനം ആമ്പൽ പൂക്കള്‍; മട്ടുപ്പാവ് പൂന്തോട്ടമാക്കി ദമ്പതികള്‍

Lotus
SHARE

താമരപ്പൂവിന്‍റെയും ആമ്പലിന്‍റെയും ആരും കണ്ടിട്ടില്ലാത്ത ഇനങ്ങൾ കാണാൻ മാവേലിക്കര തഴക്കരയിലെ പ്രതിഭയുടെയും ബിനോയ് രാജിന്റെയും വീട്ടിലെത്തിയാൽ മതി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഈ ദമ്പതികൾക്ക് ഇപ്പോൾ ഇത് ഒരു വരുമാന മാർഗവുമാണ്. 100 ലധികം ഇനം താമരയും 60 ലധികം ഇനം ആമ്പൽ പൂവുമാണ് ഇവരുടെ വീടിന്റെ ടെറസിലുള്ളത്. 

ദുബായിൽ നിന്ന് മടങ്ങിയെത്തുമ്പോൾ എന്തെങ്കിലും  ബിസിനസൊക്കെ ചെയ്ത് നാട്ടിൽ  നിൽക്കണം എന്ന ചിന്തയായിരുന്നു മാവേലിക്കര തഴക്കരയിലെ ബിനോയ് രാജിന്റെയും പ്രതിഭയുടെയും മനസില്‍. താമരകൃഷിയിലൂടെ ഇപ്പോൾ ഇവരുടെ ജീവിതം പുഷ്പിച്ചു. അപൂർവമായത് ഉൾപ്പെടെ 100 വ്യത്യസ്ത ഇനം താമരയും 60 ഇനം ആമ്പൽ പൂവും വീടിന്റെ ടെറസിലുണ്ട്. ഇവരുടെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് താമര, ആമ്പൽ പൂ കൃഷി. 

ചെറുപ്പത്തിൽ വീട്ടിൽ പൂച്ചെടികൾ വളർത്തിയിരുന്നു. ആ താൽപര്യം തുടർന്നു. ആദ്യം പത്തുമണിപ്പൂക്കളുടെ വലിയ ശേഖരം പ്രതിഭയ്ക്കുണ്ടായിരുന്നു. പിന്നീടാണ് താമരയും ആമ്പലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. ചില ഇനങ്ങൾ സ്വന്തമായി ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ദമ്പതികൾ ഓരോ ഇനത്തിന്റെയും പ്രത്യേകതകളനുസരിച്ച് വിവിധ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് പാത്രത്തിലാണ് താമരയും ആമ്പലും വളർത്തുന്നത്. പുതിയ വീടുകളിൽ സമ്മാനമായി നൽകാൻ ആളുകൾ താമരച്ചെടികൾ പാത്രത്തോടെ വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. വീടുകളിൽ വളർത്തുന്നതിനായി താമര തേടി ധാരാളം പേർ എത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വ്യത്യസ്ത ഇനങ്ങൾ ശേഖരിക്കുന്നത്. ഇത്തവണ തഴക്കര പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡും ബിനോയ് രാജിനും പ്രതിഭയ്ക്കുമായിരുന്നു.  

MORE IN SPOTLIGHT
SHOW MORE