എഴുന്നേറ്റു നിന്നതിൽ എന്താണ് തെറ്റ്?; എത്ര ട്രോളിയാലും പ്രശ്നമില്ല: ഭീമന്‍ രഘു

bheeman-raghu16
SHARE

സംസ്ഥാന ചലചിത്ര പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘുവാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രോളര്‍മാരുടെ ഇഷ്ടതാരം. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ എത്ര ട്രോളിയാലും പ്രശ്നമില്ലെന്നു രഘു പ്രതികരിച്ചു. ‘‘എഴുന്നേറ്റു നിന്നതിൽ എന്താണ് തെറ്റ്? അച്ഛന്റെ സ്ഥാനത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ബഹുമാനം കൊണ്ടാണ് എഴുന്നേറ്റുനിന്നു പ്രസംഗം കേട്ടത്. അദ്ദേഹം ഏതു പരിപാടിക്കു വന്നാലും ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. നല്ലൊരു മുഖ്യമന്ത്രിയും അച്ഛനും കുടുംബനാഥനുമാണ് അദ്ദേഹം. എന്റെ അച്ഛന്റെ രീതിയോട് നല്ല സാമ്യമുണ്ടെന്നു ചില സമയത്ത് തോന്നാറുണ്ട്’’ – രഘു പറഞ്ഞു. 

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംസ്ഥാന ചലചിത്ര പുരസ്കാര വിതരണത്തില്‍ ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റപ്പോഴായിരുന്നു ഭീമന്‍ രഘുവിന്റെ ‘ബഹുമാനപ്രകടനം’.  

Actor Bheeman Ragu reaction on troll

MORE IN SPOTLIGHT
SHOW MORE