
മമ്മൂട്ടിയുടെ അരനൂറ്റാണ്ട് പഴക്കമുള്ള മഹാരാജാസ് കോളജ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആവേശത്തോടെ കഥ പറയുന്ന കോളജ് കുമാരനായ മമ്മൂട്ടിയും സുഹൃത്തുക്കളുമാണ് ചിത്രത്തിൽ. തിരക്കഥകൃത്തായ റഫീഖ് സീലാട്ട് ആണ് ഈ അവൂർവ ചിത്രം പങ്കുവച്ചത്.
1973ൽ മഹാരാജാസ് കോളജ് ആർട്സ് ക്ലബ് ഉദ്ഘാടനമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കോഴി എന്ന കഥാപ്രസംഗം അവതരിപ്പിക്കുകയാണ് മമ്മൂട്ടിയും സുഹൃത്തുക്കളും. മമ്മൂട്ടി, അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ, മുഹമ്മദ് അഷ്‌റഫ്, ജോസഫ് ചാലി (ഗിറ്റാർ വായിക്കുന്ന ആൾ ).രാജൻ സംഭവത്തിൽ ആർ ഇ. സി. വിദ്യാർഥി എന്ന ജോസഫ് ചാലി അടിയന്തരാവസ്ഥയ്ക്ക് ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. മമ്മൂട്ടിക്ക് തൊട്ടടുത്ത് നിൽക്കുന്ന അബ്ദുൾ ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു എന്നത് സങ്കടം.
ആദ്യം ഈ ഫോട്ടോ അയച്ചുതന്ന സനീർ മുഹമ്മദിനും ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയ ഈ ഫോട്ടോയിൽ നാലാമനായി നിൽക്കുന്ന മുഹമ്മദ് അഷ്റഫിനും നന്ദി’’.– എന്നാണ് ഫൊട്ടോ പങ്കുവച്ച് റഫീഖ് കുറിച്ചത്. തന്റെ കോളേജ് കാലഘട്ടം വളരെ അഭിമാനത്തോടെ ഓർക്കുന്ന താരമാണ് മമ്മൂട്ടി. കോളേജ് കാലത്തെ ഓർമ്മകൾ പല പൊതുവേദികളിലും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. മഹാരാജാസ് കോളേജിൽ നിന്ന് ലഭിച്ച സൗഹൃദങ്ങളെക്കുറിച്ചും സിനിമയിലേക്കെത്താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചുമൊക്കെ മമ്മൂട്ടി എപ്പോഴും തുറന്നുപറയാറുണ്ട്.