ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി ; അലന്‍സിയര്‍ക്ക് ട്രോള്‍ പൂരം

artist-baby-troll
SHARE

ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നുള്ള നടന്‍ അലന്‍സിയറിന്‍റെ ആരോപണത്തിനെതിരെ വ്യാപക വിമര്‍ശനവും ട്രോള്‍ പൂരവും. അലന്‍സിയറിനെ പോലെയുള്ളവരെ വിളിച്ച് അവാര്‍ഡ് നല്‍കി സംസ്ഥാന അവാര്‍ഡിന്‍റെ പേര് കളയരുതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ചലച്ചിത്ര പുരസ്കാര വേദിയിൽ അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത' വിയോജിപ്പ് രേഖപ്പെടുത്തുന്നതായി നടന്‍ സന്തോഷ് കീഴാറ്റൂര്‍ സമൂഹമാധ്യത്തില്‍ കുറിച്ചു. ആര്‍ട്ടിസ്റ്റ് ബേബി ഇത്രയ്ക്ക് ചീപ്പാണോ  എന്നാണ് ട്രോളന്‍മാരുടെ ചോദ്യം. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022ലെ പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും സ്‌പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’ അലൻസിയർ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE