മീന്‍പിടിപ്പാറയില്‍ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു; ആരെയും ആകര്‍ഷിക്കുന്ന സ്‍ഥലം

Meenpidi_PaaraSpecial-HD
SHARE

കൊല്ലം കൊട്ടാരക്കരയിലെ മീന്‍പിടിപ്പാറയില്‍ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയതിനാല്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനും നല്ല വരുമാനമാണ് ലഭിക്കുന്നത്. മലമടക്കുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെളളം...പാറക്കെട്ടുകൾ നിറഞ്ഞ അരുവിയും ചുറ്റുമുളള പച്ചപ്പുമെല്ലാം ആരെയും ആകര്‍ഷിക്കും. തോടിന് ഇരുവശങ്ങളിലും ഇരിപ്പിടങ്ങള്‍. കുട്ടികളുടെ കളിസ്ഥലം, വെളളത്തിലിറങ്ങി കുളിക്കാനുളള സൗകര്യം, പൂന്തോട്ടവും നടപ്പാതകളുമൊക്കെയാണ് മീന്‍പിടിപ്പാറയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നത്. ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യത്തിന്‍റെ പ്രതിമ ഇവിടെ കാണാം. കൊട്ടാരക്കര നഗരത്തോട് ചേര്‍ന്ന് സെന്‍റ് ഗ്രിഗോറിയോസ് കോളേജിന് സമീപമായാണ് മീന്‍പിടിപ്പാറ. 

          

പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ മികച്ചതാണ്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് അടിസ്ഥാനസൗകര്യങ്ങളും മറ്റും ഒരുക്കിയിരിക്കുന്നത്. ലഘുഭക്ഷണശാലയും ശുചിമുറി സൗകര്യവും ഇവിടെയുണ്ട്. വലിയവാഹനങ്ങള്‍ നിര്‍ത്തിയിടാനുളള സ്ഥലസൗകര്യം ഒരുക്കണം. ഇവിടേക്കുളള റോഡിനും വീതി കുറവാണ്. വികസനസാധ്യത ഏറെയുളളതിനാല്‍ മീന്‍പിടിപ്പാറ വിട്ടുകിട്ടണമെന്ന് കൊട്ടാരക്കര നഗരസഭയും സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. 

The fishing pier at Kottarakkara, Kollam is crowded with tourists

MORE IN SPOTLIGHT
SHOW MORE